Film News

'ആർക്കും ഫിറ്റാവാത്ത കഥാപാത്രം വന്നാൽ ജയന്റെ അടുത്തേക്ക് കൊണ്ടു പോകും, ജയൻ മൊട്ടയൊക്കെ അടിച്ച് അത് റെഡിയാക്കും'; രഞ്ജിത് ശങ്കർ

ജയസൂര്യയെവച്ച് താൻ ആലോചിച്ച ഒരേയൊരു സിനിമ 'ഞാൻ മേരിക്കുട്ടി'യായിരുന്നു എന്ന് സംവിധായകൻ രഞ്ജിത് ശങ്കർ. അത് പ്രേതം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു. ആ സിനിമയിൽ പേളി മാണിയുടെ മേക്ക് അപ്പ് അസിസ്റ്റന്റായിട്ടാണ് ഞാൻ ആദ്യമായി ഒരു ട്രാൻസ് പേഴ്സണെ നേരിട്ട് കാണുന്നത്. ഞങ്ങൾ വലിയ കമ്പനിയായി. അന്ന് എനിക്ക് ഭയങ്കര വിഷമാമാണ് തോന്നിയത്. ഞാൻ ഈ കമ്മ്യൂണിറ്റിയെ എത്ര മോശമായാണ് കണ്ടത് എന്ന് ആലോചിച്ചിട്ട്. അപ്പോൾ തന്നെ ഞാൻ ജയനോട് പറഞ്ഞു ഒരു കഥയുണ്ട് ചെയ്യാമെന്ന്. അപ്പോൾ തന്നെ അത് ചെയ്യാൻ തീരുമാനിച്ചുവെന്നും രഞ്ജിത് ശങ്കർ പറയുന്നു. സു സു സുധി വാത്മീകം ഒക്കെ ഞാൻ വേറെ ആൾക്കാരെ വച്ച് അനൗൺസ് ചെയ്ത പടമാണ്. എനിക്ക് ഒരു സിനിമ ചെയ്യണം എന്ന് തോന്നുന്ന സമയത്ത് ഡേറ്റ് തന്ന ഒരാൾ ജയനായിരുന്നു അങ്ങനെയാണ് ചില സിനിമകളുണ്ടായിട്ടുള്ളത്. ആർക്കും ഫിറ്റാവാത്ത റോള് വന്നു കഴിഞ്ഞാൽ അത് ജയന്റെ അടുത്തേക്ക് കൊണ്ടു പോകും. ജയൻ അത് മൊട്ടയൊക്കെ അടിച്ച് റെഡിയാക്കും. അങ്ങനെയാണ് പ്രേതം സിനിമയിലെ കഥാപാത്രത്തിലേക്ക് ജയസൂര്യ വരുന്നത് എന്നും സെെന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത് ശങ്കർ പറഞ്ഞു.

രഞ്ജിത് ശങ്കർ പറഞ്ഞത്:

ജയസൂര്യയെ വച്ച് ഞാൻ ആലോചിച്ച ഒരേയൊരു സിനിമ 'ഞാൻ മേരിക്കുട്ടിയായിരുന്നു'. അത് പ്രേതം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു. പ്രേതം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് പേളി മാണിയുണ്ട്. പേളി മാണിയുടെ മേക്ക് അപ്പ് അസിസ്റ്റന്റായിട്ടാണ് ഞാൻ ആദ്യമായി ഒരു ട്രാൻസ് പേഴ്സണെ നേരിട്ട് കാണുന്നത്. ഞങ്ങൾ വലിയ കമ്പനിയായി. അന്ന് എനിക്ക് ഭയങ്കര വിഷമാമാണ് തോന്നിയത്. ഞാൻ ഈ കമ്മ്യൂണിറ്റിയെ എത്ര മോശമായാണ് കണ്ടത് എന്ന് ആലോചിച്ചിട്ട്. എനിക്ക് എന്നെക്കാളും സുപ്പീരിയറായിട്ടുള്ള ആളായിട്ടാണ് അവരെ തോന്നിയത്. എന്നെ മാത്രമല്ല നമ്മളെക്കാളേറെ. അവരെ ഡ്രെെവ് ചെയ്യുന്ന അടിസ്ഥാന വികാരം സ്നേഹമാണ്. ഒരു പദവിയോ, പണമോ ഒന്നുമല്ല. അത് വളരെ നല്ല കാര്യമല്ലേ? അവരെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം അവരുടെ അച്ഛൻ‌ അവരെ ഇപ്പോഴത്തെ പേര് വിളിക്കുക, ഒരു ആധാർ കാർഡ് കിട്ടുക എന്നതൊക്കെയാണ്. അപ്പോൾ തന്നെ ഞാൻ ജയനോട് പറഞ്ഞു ഒരു കഥയുണ്ട് ചെയ്യാം എന്ന്. അപ്പോ തന്നെ അത് ചെയ്യാൻ തീരുമാനിച്ചു. ജയനെ വച്ച് ഞാൻ ആലോചിച്ച ഒരേയൊരു കഥ അതാണ്. വേറെ ഓപ്ഷൻ എനിക്കുണ്ടായിരുന്നില്ല. സു സു സുധി വാത്മീകം ഒക്കെ ഞാൻ വേറെ ആൾക്കാരെ വച്ച് അനൗൺസ് ചെയ്ത പടമാണ്. എനിക്ക് ഒരു സമയത്ത് ഒരു സിനിമ ചെയ്യണം എന്ന് തോന്നുന്നു ആ സിനിമയാണ് ഞാൻ ചെയ്ത എല്ലാ സിനിമകളും. ആ സിനിമയിൽ അപ്പോ എനിക്ക് ഡേറ്റ് തന്ന ഒരാൾ ജയനായിരുന്നു. ചില സനിമകളിൽ അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. പിന്നെ പ്രേതം സിനിമയിലെ കഥാപാത്രം ആർക്കും ഫിറ്റാവുന്നുണ്ടായിരുന്നില്ല. ആ കഥാപാത്രത്തിനൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ട്. ആർക്കും ഫിറ്റാവാത്ത റോള് വന്നു കഴിഞ്ഞാൽ അത് ജയന്റെ അടുത്തേക്ക് കൊണ്ടു പോകും. ജയൻ അത് മൊട്ടയൊക്കെ അടിച്ച് റെഡിയാക്കും. അങ്ങനെ അത് ഫിറ്റായി. പുള്ളി അത് ഫിറ്റാക്കി.

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ​ഗണേഷ്. ഏപ്രിൽ 11 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രഞ്ജിത്ത് ശങ്കറിന്റേത് തന്നെയാണ് തിരക്കഥയും. ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT