Film News

2022ലെ ആദ്യ മലയാളം റീലീസാകാന്‍ 'രണ്ട്'; ജനുവരി 7ന് തിയേറ്ററിലേക്ക്

2022ലെ ആദ്യ മലയാള സിനിമ റീലീസായി മാറാന്‍ 'രണ്ട്'. ഫൈനല്‍സ് എന്ന സിനിമക്ക് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയുന്ന ചിത്രമാണ് രണ്ട്. ചിത്രം ജനുവരി 7നാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയ ചിത്രം സമകാലിക രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഛായാഗ്രഹണം - അനീഷ് ലാല്‍ ആര്‍ എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ - മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് വര്‍ക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാല്‍, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍ , കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, ത്രില്‍സ് - മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ചാക്കോ കാഞ്ഞൂപ്പറമ്പന്‍ , അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - കൃഷ്ണവേണി, വിനോജ് നാരായണന്‍ , അനൂപ് കെ എസ്.

സംവിധാന സഹായികള്‍ - സൂനകൂമാര്‍ , അനന്ദു വിക്രമന്‍ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് - ബാല, ക്യാമറ അസ്സോസിയേറ്റ്‌സ് - അഖില്‍ , രാമനുണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍ - രാഹുല്‍ , ഫിനാന്‍സ് കണ്‍ട്രോളര്‍ - സതീഷ് മണക്കാട്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ - സണ്ണി താഴുത്തല , ലീഗല്‍ കണ്‍സള്‍ട്ടന്റ് -അഡ്വക്കേറ്റ്‌സ് അന്‍സാരി & അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് -ഹരി & കൃഷ്ണ, ഡിസൈന്‍സ് - ഓള്‍ഡ് മോങ്ക്‌സ് , അക്കൗണ്ട്‌സ് - സിബി ചന്ദ്രന്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ - ലാല്‍ മീഡിയ, അഡ്മിനിസ്‌ട്രേഷന്‍ - ദിലീപ്കുമാര്‍ (ഹെവന്‍ലി ഗ്രൂപ്പ് ), ലൊക്കേഷന്‍ മാനേജര്‍ - ഏറ്റുമാനൂര്‍ അനുക്കുട്ടന്‍, ഓണ്‍ലൈന്‍ ഡിസൈന്‍സ് - റാണാ പ്രതാപ് , വിതരണം - അനന്യ ഫിലിംസ്, സ്റ്റില്‍സ് - അജി മസ്‌കറ്റ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT