രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ചിത്രത്തിനും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കക്കും നേരെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. ടോക്സിക് മസ്‌കുലിനിറ്റിയെ അനിമൽ പ്രോത്സാഹിപ്പിക്കുന്നു എന്ന വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ രൺബീർ കപൂർ. ടോക്സിക് മസ്‌കുലിനിറ്റിയെ പറ്റി ആരോഗ്യപരമായ ചർച്ചകൾ നടക്കുന്നുണ്ട്, അത് സിനിമക്ക് നല്ലതാണ്. എന്തെങ്കിലും തെറ്റാണ് എങ്കിൽ നമ്മൾ അത് ചൂണ്ടിക്കാണിച്ചില്ലെങ്കിൽ, അതെ പറ്റിയുള്ള സംശങ്ങൾക്ക് തുടക്കമിട്ടില്ലെങ്കിൽ, നമ്മൾ ആ തെറ്റ് തിരിച്ചറിയാതെ പോകും. തങ്ങൾ അവതരിപ്പിക്കുന്നത് വെറും കഥാപാത്രങ്ങളെയാണ്. അവരുമായി ഒരു എമ്പതി ഉണ്ടാക്കിയെടുക്കുക എന്നത് തങ്ങളുടെ ആവശ്യമാണ് കാരണം തങ്ങളാണ് അവരെ അവതരിപ്പിക്കേണ്ടതെന്നും രൺബീർ പറഞ്ഞു. അനുഭവ് സിംഗ് ബസ്സിയുമായി നടത്തിയ അഭിമുഖത്തിലാണ് രൺബീർ ഇക്കാര്യം വെളിപ്പെടുത്തിയത്.
രൺബീർ കപൂർ പറഞ്ഞത് :
ടോക്സിക് മസ്‌കലാനിറ്റിയെ പറ്റി ആരോഗ്യപരമായ ചർച്ചകൾ നടക്കുന്നുണ്ട്, അത് സിനിമക്ക് നല്ലതാണ്. എന്തെങ്കിലും തെറ്റാണ് എങ്കിൽ നമ്മൾ അത് ചൂണ്ടിക്കാണിച്ചില്ലെങ്കിൽ, അതെ പറ്റിയുള്ള സംശങ്ങൾക്ക് തുടക്കമിട്ടില്ലെങ്കിൽ, നമ്മൾ ആ തെറ്റ് തിരിച്ചറിയാതെ പോകും. ഞങ്ങൾ അവതരിപ്പിക്കുന്നത് വെറും കഥാപാത്രങ്ങളെയാണ്. അവരുമായി ഒരു എമ്പതി ഉണ്ടാക്കിയെടുക്കുക എന്നത് ഞങ്ങളുടെ ആവശ്യമാണ് കാരണം ഞങ്ങളാണ് അവരെ അവതരിപ്പിക്കേണ്ടത്. പക്ഷെ ഒരു പ്രേക്ഷകനെന്ന നിലയിൽ തെറ്റ് ചൂണ്ടികാണിക്കേണ്ടത് നിങ്ങളാണ്. ഒരു മോശം മനുഷ്യന്റെ കഥ നിങ്ങൾക്ക് സിനിമയാക്കാം. അങ്ങനെ നിങ്ങൾ നിർമിക്കാതിരുന്നാൽ സൊസൈറ്റി ഒരിക്കലും നന്നാകില്ല.
രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 900 കോടിക്ക് മുകളിലാണ് നേടിയത്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.