Film News

'കാന്തം പോലെയുള്ള ഒരു ആകർഷണീയത അദ്ദേഹത്തിനുണ്ട്'; നരേന്ദ്രമോദിയെ ഷാരുഖ് ഖാനുമായി താരതമ്യം ചെയ്ത് രൺബീർ കപൂർ

കാന്തം പോലെയുള്ള ഒരു തരം ആകർഷണീയതയുള്ള വ്യക്തിത്വമാണ് പ്രധാന മന്ത്രി നരേന്ദ്രമോ​ദി എന്ന് രൺബീർ കപൂർ. കുറേ വർഷങ്ങൾക്ക് മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോ​ദിയെ കാണാൻ അവസരം ലഭിച്ച സന്ദർഭത്തെ ഓർത്തെടുത്തുകൊണ്ടായിരുന്നു രൺബീർ കപൂറിന്റെ പരാമർശം. ഒരു രാഷ്ട്രീയക്കാരനായിരിക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള ജോലിയാണ് എന്നും ആ മേഖലയിലേക്ക് കടക്കണമെങ്കിൽ അതിന്റേതായ ഒരു വൈദഗ്ധ്യം ആളുകൾക്ക് ആവശ്യമാണ് എന്നും സംരംഭകനായ നിഖിൽ കാമത്തുമായുള്ള അഭിമുഖത്തിൽ രൺബീർ കപൂർ പറഞ്ഞു.

രൺബീർ കപൂർ പറഞ്ഞത്:

എനിക്ക് ഒരു ആർട്ടിസ്റ്റിന്റെ ലോകത്ത് നിലനിൽക്കാനാണ് താൽപര്യം. എനിക്ക് സിനിമ സംവിധാനം ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ ഞാൻ ഒരു നല്ല പ്രൊഡ്യൂസറാണ് എന്ന് ഞാൻ കരുതുന്നില്ല, ഞാൻ ജ​​ഗ്​ഗാ ജാസൂസ് എന്നൊരു സിനിമ പ്രൊഡ്യൂസ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് ബോക്സ് ഓഫീസിൽ അത്ര നന്നായി ഓടിയില്ല. അതിൽ നിന്നും ഒരു പ്രൊഡ്യൂസർക്ക് വേണ്ട കഴിവുകൾ എനിക്ക് ഇല്ല എന്നെനിക്ക് മനസ്സിലായി. നിങ്ങൾ പൊളിറ്റിക്സിൽ ചേരൂ, അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറയാൻ വളരെ എളുപ്പമാണ്. പക്ഷേ എല്ലാ മേഖലയ്ക്കും അതിന്റേതായ ഒരു വൈദഗ്ധ്യം ആവശ്യമാണ്. എനിക്ക് അതില്ല, ഞാൻ ഒരു ജനപ്രീയൻ അല്ല. നിങ്ങൾക്ക് ഒരു രാഷ്ട്രീയക്കാരനാകണമെങ്കിൽ നിങ്ങൾ ഒരു ജനപ്രീയനായിരിക്കണം. ഞാൻ അങ്ങനെയല്ല.

ഞാൻ രാഷ്ട്രീയത്തെക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല, നാലഞ്ച് വർഷം മുൻപ് ഞങ്ങൾ അഭിനേതാക്കളും സംവിധായകരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. അദ്ദേഹം ടീവിയിലൂടെ സംസാരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അദ്ദേഹം നല്ലൊരു പ്രഭാഷകനാണ്. പക്ഷേ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, ഞങ്ങൾ ഇരിക്കുമ്പോൾ അദ്ദേഹം നടന്നു വരുന്നത്. ഒരു കാന്തം പോലെയുള്ള ആകർഷണീയത അദ്ദേഹത്തിനുണ്ട്. അദ്ദേഹം വന്ന് ഇരുന്ന് ഒരോരുത്തരോടും വളരെ വ്യക്തിപരമായി സംസാരിച്ചു. എന്റെ അച്ഛൻ അന്ന് ചികിത്സയിലായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചത് അച്ഛന്റെ ചികിത്സയൊക്കെ എങ്ങനെയുണ്ട് എന്നാണ്. അദ്ദേഹം ആലിയ ഭട്ടിനോടും വിക്കി കൗശലിനോടും കത്രീന കെെഫിനോടുമെല്ലാം അങ്ങനെ തന്നെയാണ് സംസാരിച്ചത്. വളരെ നല്ല മനുഷ്യനിൽ മാത്രമേ നിങ്ങൾക്ക് അത്തരത്തിലുള്ള ശ്രമങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. അവർക്ക് അതിന്റെ ആവശ്യമില്ല, ഷൂരൂഖ് ഖാനും അതുപോലെ തന്നെയാണ്. ഒരു രാഷ്ട്രീയക്കാരൻ ആവുക എന്നത് വളരെ കഠിനമായ ജോലിയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT