Film News

'സമത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ മനോഹര സിനിമ' ; മാമന്നനെ പ്രശംസിച്ച് രജനീകാന്ത്

മാരി സെൽവരാജ് സംവിധാനം ചെയ്ത് വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'മാമന്നനെ' അഭിനന്ദിച്ച് രജനീകാന്ത്. സമത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി നിർമിച്ച മനോഹരമായ സിനിമയാണ് 'മാമന്നൻ' എന്നും മാരി സെൽവരാജിനെ അഭിനന്ദിക്കുന്നതായും രജനികാന്ത് ട്വീറ്റ് ചെയ്തു. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വടിവേലുവിനും, ഫഹദ് ഫാസിലിനും ഉദയനിധിക്കും രജനികാന്ത് അഭിനന്ദനങ്ങൾ അറിയിച്ചു.

തന്റെ ആദ്യ രണ്ട് ചിത്രങ്ങളായ 'പരിയേറും പെരുമാൾ' 'കർണൻ' എന്നീ സിനിമകളെ പ്രോത്സാഹിപ്പിച്ചത് പോലെ മാമന്നനെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചതിനും അഭിനന്ദനം അറിയിച്ചതിനും സൂപ്പർ സ്റ്റാറിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദിയും സന്തോഷവും അറിയിക്കുന്നുവെന്ന് സംവിധായകൻ മാരി സെൽവരാജ് രജനീകാന്തിന് മറുപടിയായി ട്വീറ്റ് ചെയ്തു. രജനീകാന്തിനൊപ്പമുള്ള ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചു.

ജാതിമേൽക്കോയ്മ എങ്ങനെയാണ് തമിഴകത്ത് രാഷ്ട്രീയത്തിൽ ഇടപെടുന്നതെന്ന് വിശദീകരിക്കുന്ന ചിത്രമായിരുന്നു മാരി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച 'മാമന്നൻ'. മാമന്നൻ എന്ന ദളിത് എം.എൽ.എയുടെ റോളിലാണ് വടിവേലു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. വടിവേലുവിന്റെ അതുല്യ പ്രകടനം കൊണ്ടും കയ്യടി നേടിയ ചിത്രമാണ് മാമന്നൻ. ഉദയനിധിയുടെ റെഡ് ജയന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സംവിധായകൻ പാ രഞ്ജിത്ത്, രാജുമുരുഗൻ ഉൾപ്പടെ നിരവധി പേർ മാമന്നനെയും മാരി സെൽവരാജിനെയും അഭിനന്ദിച്ചിരുന്നു. ജൂൺ 29ന് റീലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സംവിധായകൻ മാരി സെൽവരാജിന് നിർമാതാവ് ഉദയനിധി സ്റ്റാലിൻ മിനി കൂപ്പർ കാർ സമ്മാനമായി നൽകിയിരുന്നു. 'മാമന്നൻ' ഏതു പോയിന്റ്‌റിൽ നിന്നാണോ തുടങ്ങിയത് അവിടെ തന്നെ നിന്നുകൊണ്ട് വളരെ മികച്ചതാക്കി സമൂഹത്തിനോട് പറയാൻ പറ്റിയെന്നും ഉദയനിധി സ്റ്റാലിനോട് നന്ദിയും സ്‌നേഹവും താൻ അറിയിക്കുന്നു എന്ന് മാരി സെൽവരാജ് ട്വിറ്ററിൽ കുറിച്ചിരുന്നു.

ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും 'മാമന്നൻ' എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വർ ആണ്. മാരി സെൽവരാജിന്റെ 'പരിയേറും പെരുമാളും', 'കർണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെൽവയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിർവഹിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT