Film News

'ഈ സിനിമ ചാനലുകളിൽ വരുമ്പോൾ ആളുകൾ എനിക്ക് മെസേജ് അയക്കും, അത് കാണുമ്പോൾ ഉള്ളിൽ സങ്കടം വരും'; രഘുനാഥ് പലേരി

24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ തിയറ്ററുകളിലെത്തുമ്പോൾ തനിക്ക് ആത്മവിശ്വാസം തോന്നുന്നുണ്ട് എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. ഇത്തരത്തിൽ ഒരു രീതിയിൽ ഈ സിനിമയ്ക്ക് ഒരു പുനർജന്മം ഉണ്ടാകുമെന്ന് താൻ കരുതിയിട്ടില്ല എന്നും സിനിമ റിലീസിനെത്തുമ്പോൾ പുതിയൊരു ചിത്രം റിലീസിനെത്തുന്ന ആവേശമാണ് തനിക്കുള്ളതെന്നും സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രഘുനാഥ് പലേരി പറഞ്ഞു.

രഘുനാഥ് പലേരി പറഞ്ഞത്:

നമ്മൾ ഒരു സിനിമയുണ്ടാക്കുമ്പോൾ അറിയുന്നില്ലല്ലോ അത് കാലത്തെ അതിജീവിക്കുന്നതോാണോ അല്ലയോ എന്ന്. മാത്രമല്ല വരാൻ പോകുന്ന കാലത്തെക്കൂടി ഉദ്ദേശിച്ചിട്ടായിരിക്കുമല്ലോ നമ്മൾ ഒരു കാര്യം ചെയ്യുന്നത്. കാലത്തെ അതിജീവിച്ചല്ലേ നമ്മളും മുന്നേറുന്നത്. ഈ സിനിമ കണ്ടു കഴിഞ്ഞ ശേഷം എനിക്ക് അത്ഭുതമായിരുന്നു. എനിക്ക് തന്നെ അത്ഭുതം തോന്നിയ ഒരു സിനിമയാണ് ദേവദൂതൻ, ഞാൻ സിബിയോടും അത് പറഞ്ഞിരുന്നു. എനിക്ക് ഭയമുണ്ടായിരുന്നു ഉള്ളിൽ. വിചാരിച്ചതിലും അത്ഭുതമായി ഈ സിനിമ വന്ന ഒരു ഫീൽ. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഈ ഇരുപത്തിനാല് വർഷത്തിന് ഇപ്പുറവും എല്ലാ മാസങ്ങളിലും ഈ പടത്തെക്കുറിച്ച് ആരെങ്കിലും എന്നോട് പറയാറുണ്ട് എന്നതാണ്. കേട്ട് കേട്ട് നമ്മുടെ ഉള്ളിൽ തന്നെ വേദനയായി മാറിയ ഒരു അവസ്ഥായായിരുന്നു അതിന്. ഇടയ്ക്ക് ഞാൻ സിബിയോട് സംസാരിക്കാറുണ്ട്. എവിടെയെങ്കിലും ഏതെങ്കിലും ചാനൽ വഴി ഇത് വന്നാലും എനിക്ക് ആളുകൾ മെസേജ് അയക്കും, അപ്പോൾ സങ്കടവും വരും ഉള്ളിൽ. ഇത്തരത്തിൽ ഒരു രീതിയിൽ ഈ സിനിമയ്ക്ക് ഒരു പുനർജന്മം ഉണ്ടാകുമെന്ന് ഞാൻ കരുതിയിട്ടില്ല. അതിന് എനിക്ക് സിയാദിനോട് നന്ദിയുണ്ട്. കിട്ടിയ അവസരത്തിൽ ഞങ്ങൾ ആ സിനിമയെ ഒന്ന് മിനുക്കുക കൂടി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ സിനിമ ഇറങ്ങുന്ന സമയത്ത് എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു പുതിയ സിനിമ ഇറങ്ങുന്ന ത്രില്ലിലാണ് ഞാൻ ഇപ്പോൾ.

മോഹൻലാലിനെ നായകനാക്കി രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതൻ 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിന് ഒരുങ്ങുകയാണ്. ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് 'ദേവദൂതന്‍' എന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അത് റിലീസിനെത്തുന്നത് സ്വപ്‌നം പോലെ തോന്നുന്നുവെന്നും ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കവേ നടൻ മോഹൻലാൽ പറഞ്ഞിരുന്നു. ചിത്രം ജൂലായ് 26 ന് തിയറ്ററുകളിലെത്തും.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT