Film News

'കാട്ടിലെ അപകടകാരിയായ മൃഗം ഏതാണെന്നറിയുമോ ?' ധനുഷ് ചിത്രം റായന്റെ ട്രെയിലർ

'പവർ പാണ്ടി' എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന റായന്റെ ട്രെയിലർ പുറത്തുവിട്ടു. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ധാരാളം വയലൻസ് രംഗങ്ങൾ ഉണ്ടെന്ന് ട്രെയിലർ സൂചന നൽകുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാനാണ്. ധനുഷ് തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപത്രമായ റായനെ അവതരിപ്പിക്കുന്നത് . ധനുഷിന്റെ അമ്പതാമത് ചിത്രം കൂടിയാണ് റായൻ.

തന്റെ കുടുംബത്തെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് റായൻ. എസ് ജെ സൂര്യ, കാളിദാസ് ജയറാം, സന്ദീപ് കിഷൻ, സെൽവരാഘവൻ, പ്രകാശ് രാജ്, ദുഷ്‌റ വിജയൻ, നിത്യാ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ, എസ് ജെ സൂര്യ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവിസാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 25 മിനിറ്റുമാണ്. ജൂലൈ 26 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ചിത്രത്തിലെ 3 ഗാനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജി കെ പ്രസന്ന കൈകാര്യം ചെയ്തിരിക്കുന്നു .തമിഴ് , തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. രാജ്‌കിരൺ, രേവതി, പ്രസന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പവർ പാണ്ടിയാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഒരു ഫീൽ ഗുഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ധനുഷ് തന്നെ ആയിരുന്നു. 'നിനവ്ക്ക് എൻ മേൽ എപ്പടി കോബം' ആണ് അടുത്തതായി ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം.അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന, സംഗീത സംവിധായകൻ ഇളയരാജയുടെ ബയോപിക്കാണ് നടന്റെ വരാനിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ചിത്രം.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT