Film News

സോണി ലിവ്വില്‍ 'പുഴു' എത്തി

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'പുഴു' സോണി ലിവ്വില്‍ പ്രീമിയര്‍ ആരംഭിച്ചു. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. നവാഗതയായ രത്തീനയാണ് ചിത്രത്തിന്റെ സംവിധായിക.

പുഴുവിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്:

നമ്മുക്ക് എല്ലാവര്‍ക്കും തോന്നുന്ന ന്യായം ആവില്ല വില്ലന്‍ റോളുകള്‍ ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ന്യായം. ഒരു പ്രധാന ജസ്റ്റിസ് എന്നോട് സംസാരിച്ചത് എല്ലാ കുറ്റവാളിക്കും അവരുടേതായ ന്യായമുണ്ടെന്നാണ്. നമ്മുക്കോ നീതി ന്യായ വ്യവസ്ഥിതിക്കോ അത് ന്യായമാകണമെന്നില്ല. പ്രേക്ഷകരുടെ കൂടി പങ്കാളിത്തം കൂടി ആവശ്യപ്പെടുന്ന ചില സിനിമകളുണ്ട് അത്തരത്തിലൊന്നാണ് പുഴു.

നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അയാളുടെ മനസിലെ ഉള്ളറകളിലേക്ക് നമ്മുക്ക് കയറിച്ചെല്ലാനാകില്ല. നമ്മുടെ കൂടി വ്യാഖ്യാനമാകും ആ കഥാപാത്രം. കഥാപാത്രമാകുമ്പോള്‍ നമ്മളും കാണുന്നവരും ആ കഥാപാത്രങ്ങളെ വിശ്വസിക്കുകയാണ്.

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍, കുഞ്ചന്‍ തുടങ്ങി വലിയൊരു തരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വരാണ് ക്യാമറ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT