Film News

ഫഹദ്-അല്ലു ക്ലൈമാക്‌സ് സീന്‍ മികച്ച് നിന്നു; 'പുഷ്പ' പ്രേക്ഷക പ്രതികരണം

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായ പുഷ്പ ഇന്ന് രാവിലെയോടെ പ്രേക്ഷകരിലേക്ക് എത്തി. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോള്‍ പ്രേക്ഷകര്‍ സമൂഹമാധ്യമത്തില്‍ പ്രതികരണങ്ങളും പങ്കുവെച്ച് കഴിഞ്ഞു. പൊതുവെ മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ എക്കാലത്തേയും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ചിത്രത്തിന് മിശ്ര അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്നത് ചിത്രത്തില്‍ ഫഹദ് ഫാസിലും അല്ലു അര്‍ജുനും തമ്മിലുള്ള സീനിന് വേണ്ടിയായിരുന്നു. ക്ലൈമാക്‌സിലാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന സീന്‍. ഇരുവരുടെയും പ്രകടനം മികച്ച് നിന്നും എന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി വലിച്ചു നീട്ടിയെന്ന അഭിപ്രായവും ഉണ്ട്. സിനിമയുടെ അവസാന ഭാഗത്തില്‍ മികച്ചു നിന്നത് ഫഹദും അല്ലുവും ഒരുമിച്ചുള്ള സീനാണെന്നും പ്രേക്ഷകര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ രശ്മിക, സുനില്‍ എന്നിവരുടെയും പ്രകടനത്തിന് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സമാന്തയുടെ ഡാന്‍സ് നമ്പറും കോറിയോഗ്രഫിയും മികച്ചതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ ആക്ഷന്‍ സീനുകളും, ഇന്റര്‍വെല്‍ സീനുമെല്ലാം മികച്ചു നിന്നു. അതേസമയം സിനിമയുടെ ധൈര്‍ഘ്യം 20 മിനിറ്റോളം കുറക്കാമായിരുന്നു എന്നും പ്രേക്ഷകര്‍ വ്യക്തമാക്കുന്നു.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസ് ചെയ്തത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇനിയും ബാക്കിയുണ്ട്. തെലുങ്ക്, കന്നട തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. മലയാളം പതിപ്പ് ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നാളെയാണ് റിലീസ് ചെയ്യുന്നത്. സോഫ്റ്റ്‌വെയറിലെ ഒരു ബഗ് മൂലം മലയാളം പ്രിന്റില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മലയാളം സിനിമ റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി അറിയിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT