അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ വില്ലന്‍ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് പുഷ്പ. സുകുമാര്‍ സംവിധാനം നിര്‍വഹിച്ച എല്ലാ ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ച ദേവി ശ്രീ പ്രസാദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം. രശ്മി മന്ദാനയാണ് നായിക. പുഷ്പരാജ് എന്ന കള്ളക്കടത്തുകാരന്റെ റോളിലാണ് അല്ലു അര്‍ജ്ജുന്‍. കാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടന്നത്. ആന്ധ്രയിലെ മരടുമല്ലി ഫോറസ്റ്റിനൊപ്പം ആതിരപ്പള്ളിയിലും പുഷ്പ ചിത്രീകരിച്ചിരുന്നു. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലുണ്ട്.
പുഷ്പരാജ് എന്ന കള്ളക്കടത്തുകാരന്റെ റോളിലാണ് അല്ലു അര്‍ജ്ജുന്‍. കാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടന്നത്.
മഹേഷ് നാരായണന്റെ രചനയില്‍ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് ആദ്യഷെഡ്യൂളാണ് ഫഹദ് പൂര്‍ത്തിയാക്കിയത്. ഫഹദിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മലയന്‍കുഞ്ഞ് ഷെഡ്യൂള്‍ ബ്രേക്കിലായിരുന്നു. ഓഗസ്റ്റ് 13നാണ് പുഷപയുടെ വേള്‍ഡ് വൈഡ് റിലീസ്. നെറ്റ്ഫ്‌ളിക്‌സ് റിലീസായ ഇരുള്‍, ദിലീഷ് പോത്തന്‍ ചിത്രം ജോജി എന്നിവയാണ് ഫഹദ് ഫാസിലിന്റെ പൂര്‍ത്തിയായ സിനിമകള്‍.
ശ്രീമന്തടു, ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മ്മാണം. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അര്‍ജുന്‍ ചിത്രം കൂടിയാണ് പുഷ്പ. അല്ലുവിന്റെ ഇരുപതാമത് ചിത്രവുമാണ് പുഷ്പ. മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് സൂചന. രശ്മിക മന്ദാനയാണ് നായിക.