Film News

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

'പുഷ്പ ദ റെെസ്' ന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പ ദ റൂൾ'. പുഷ്പ'യുടെ രണ്ടാം ഭാഗമായി പുറത്തെത്തുന്ന ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന് വേണ്ടി 300 കോടി രൂപയാണ് അല്ലു അർജുൻ പ്രതിഫലമായി വാങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോർഡും അല്ലു അർജുൻ സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് വിജയ് ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്. അതേസമയം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പുഷ്പയിലെ മറ്റു പ്രധാന അഭിനേതാക്കളുടെ എല്ലാവരുടെയും പ്രതിഫലത്തിന്റെ കണക്കുകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് 10 കോടി രൂപയാണ് നടി രശ്മിക മന്ദാന പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പുഷപയുടെ വൻ വിജയത്തിന് ശേഷം രശ്മിക തന്റെ പ്രതിഫലം ഉയർത്തിയതായി മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ ബൻവാർ സിങ് ശെഖാവത് എന്ന പ്രധാന വില്ലൻ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് 8 കോടി രൂപയാണ് പ്രതിഫലം. റിപ്പോർട്ടുകൾ അനുസരിച്ച് ആദ്യ ഭാ​ഗത്തിൽ അഭിനയിക്കാൻ 3.5 കോടി രൂപയാണ് ഫഹദ് ഈടാക്കിയതെങ്കിൽ രണ്ടാം ഭാ​ഗത്തിലേക്ക് കടക്കുമ്പോൾ ഇത് ഇരട്ടിയെക്കാൾ കൂടുതലായി വർധിച്ചിട്ടുണ്ട്. ചിത്രത്തിലെ 'കിസിക്' എന്ന ഗാന രം​ഗത്തിൽ അഭിനയിച്ചതിന് നടി ശ്രീ ലീലയ്ക്ക് 2 കോടി രൂപയാണ് പ്രതിഫലം. പുഷ്പയുടെ ആദ്യ ഭാ​ഗത്തിൽ ഡാൻസ് നമ്പർ അവതരിപ്പിച്ച സമാന്തയുടെ പ്രതിഫലത്തെക്കാൾ കുറവാണ് ഇത്. 5 ഊ അണ്ട വാ എന്ന ​ഗാനത്തിന് 5 കോടി രൂപയായിരുന്നു സമാന്തയുടെ പ്രതിഫലം. അതേസമയം ചിത്രത്തിലെ സം​ഗീതസംവിധായകൻ ദേവീ ശ്രീ പ്രസാദിന് 5 കോടി രൂപയാണ് പ്രതിഫലം. ബാക്കിവരുന്ന കാസ്റ്റ് ആൻഡ് ക്രൂ എല്ലാവരുടെയും പ്രതിഫലം മുഴുവൻ ചേർത്താൽ അത് 12 കോടിയ്ക്ക് അടുത്ത് വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുഷ്പയിലെ അഭിനയത്തിനാണ് അല്ലു അർജുന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബർ 5 ന് റിലീസിനെത്തും

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

ആ ഹിറ്റ് ​പാട്ടിന്റെ ഹിന്ദി പതിപ്പ് ആദ്യം പാടിയത് ഞാനാണ്, പക്ഷേ പരാതി വന്നപ്പോൾ‌ മറ്റൊരാളെക്കൊണ്ട് മാറ്റി പാടിച്ചു: കെഎസ് ചിത്ര

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

SCROLL FOR NEXT