Film News

'മാസ്റ്റര്‍' റിലീസോടെ തിയേറ്ററുകളെ സജീവമാക്കാന്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ; വിതരണാവകാശം നേടി

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്ന് വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഇരുകമ്പനികളും ചേര്‍ന്ന് സിനിമയുടെ വിതരണാവാകാശം സ്വന്തമാക്കി. നേരത്തെ വിജയ് ചിത്രമായ ബിഗില്‍ കേരളത്തിലെത്തിച്ചതും ഇവര്‍ തന്നെയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന തിയേറ്ററുകളെ മാസ്റ്റര്‍ റിലീസോടെ സജീവമാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ജനുവരിയില്‍ പൊങ്കല്‍ റിലീസായി മാസ്റ്റര്‍ എത്തുമെന്നാണ് സൂചന.

ജനുവരിയില്‍ കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാനാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജനുവരിയില്‍ മാസ്റ്റര്‍ റിലീസിനൊപ്പം കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാനാകുമെന്നും ഇത് ഗുണകരമാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. മുന്‍കാലങ്ങളില്‍ വിജയ് സിനിമകള്‍ക്ക് കേരളത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതാണ് തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷയ്ക്ക് ആധാരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.

Production Companies of Prithviraj and Listin Stephen Will together Release Vijay's Master

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT