Film News

‘ഈ രണ്ട് സിനിമകളും ഞങ്ങള്‍ക്ക് വേണ്ട’; നഷ്ടമായ കോടികള്‍ തരാതെ ഷെയ്‌നുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍

THE CUE

നടന്‍ ഷെയ്ന്‍ നിഗമിന് മലയാള സിനിമാ നിര്‍മ്മാതാക്കളുടെ വിലക്ക്. ഷെയ്ന്‍ നിഗം മൂലം പാതിവഴിയില്‍ മുടങ്ങിയ രണ്ട് സിനിമാ പ്രൊജക്ടുകളുടെ നഷ്ടം തരാതെ നടനെ അഭിനയിപ്പിക്കുകയില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ വേണ്ടെന്നുവെയ്ക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളുടേയും നഷ്ടം ഷെയ്‌നില്‍ നിന്ന് ഈടാക്കും. രണ്ട് സിനിമകള്‍ക്കുമായി ഏഴ് കോടി രൂപ ചെലവായി. ഈ തുക നല്‍കാതെ ഷെയ്‌നിനെ മലയാളി സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. കുര്‍ബാനി നിര്‍മ്മാതാവ് മഹാസുബൈറാണ് ചര്‍ച്ചയ്ക്ക് ശേഷം ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്.

രണ്ട് സിനിമകള്‍ക്കുമായി ഏഴ് കോടി രൂപ ചെലവായി. ഷെയ്ന്‍ നഷ്ടം എന്ന് തിരിച്ച് തരുന്നോ അന്നുവരെ മലയാളത്തില്‍ ഷെയ്‌ന്റെ ഒരു സിനിമയും നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ ഉണ്ടാകില്ല.   
മഹാ സുബൈര്‍

കോടിക്കണക്കിന് രൂപമുടക്കുന്നവരെ കളിയാക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനൊരു സംഭവം. ഈ ക്രൂരത മറ്റാരോടും കാണിക്കരുത്. ഇത്തരത്തില്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരുപാട് ചെറുപ്പക്കാര്‍ മലയാള സിനിമയിലുണ്ട്. ഇത് തുടര്‍ന്നാല്‍ ഇതുതന്നെയായിരിക്കും കെഎഫ്പിഎ നിലപാട്. സിനിമാ സെറ്റുകളില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തുന്നുണ്ട്. ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാറില്ല. ലൊക്കേഷനില്‍ പൊലീസ് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT