Film News

ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ കുറവാണ്: മികച്ച വേഷത്തിന് വര്‍ഷങ്ങളുടെ പ്രയത്‌നം വേണമെന്ന് പ്രിയങ്ക ചോപ്ര

ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ കുറവാണെന്ന് നടി പ്രിയങ്ക ചോപ്ര. ഹോളിവുഡിയെ മികച്ച വാണിജ്യ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ലഭിക്കാന്‍ താന്‍ ഉള്‍പ്പെടുന്ന അഭിനേതാക്കള്‍ക്ക് വളരെ അധികം പ്രയത്‌നിക്കണമെന്നും പ്രിയങ്ക പറയുന്നു. തന്റെ പുതിയ ഹോളിവുഡ് ചിത്രം മെട്രിക്‌സിന്റെ റിലീസുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

പത്ത് വര്‍ഷമായി ഹോളിവുഡില്‍ അഭിനയിക്കുന്നു. എന്നാല്‍ ഇപ്പോഴാണ് താന്‍ ആഗ്രഹിച്ച രീതിയിലുള്ള സിനിമകളും വേഷങ്ങളും ലഭിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. 'ദ മെട്രിക്‌സ് റെസറക്ഷനില്‍' ശ്രദ്ധേയമായ വേഷമാണ് പ്രിയങ്ക ചോപ്ര അവതരിപ്പിച്ചിരിക്കുന്നത്. കിയാനു റീവ്‌സ്, കാരി ആന്‍ മോസ്, ലോറന്‍സ് ഫിഷ്ബേണ്‍, ഹ്യൂഗോ വീവിംഗ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മെട്രിക്‌സ് ചരിത്രത്തിലെ തന്നെ മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നാണ്.

പ്രിയങ്ക ചോപ്ര പറഞ്ഞത്:

'ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറവാണ്. ഹോളിവുഡിലെ വലിയ വാണിജ്യ സിനമകളില്‍ പ്രധാനപ്പെട്ട വേഷം ലഭിക്കാന്‍ ഞങ്ങള്‍ക്ക് വളരെ അധികം കഷ്ടപ്പെടേണ്ടിയിരിക്കുന്നു. അതിന് വേണ്ടി ഒരുപാട് പ്രയത്‌നിക്കുകയും വേണം. പത്ത് വര്‍ഷമായി ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴാണ് ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള വേഷങ്ങളും സിനിമകളും എനിക്ക് ലഭിക്കുന്നത്. ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ കൂടുതല്‍ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ വളരെ കഴിവുള്ളവരാണെന്നും ലോകത്തെ ഇനിയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ലോകജനതയുടെ അഞ്ചിലൊനന്ന് നമ്മളാണ്. പക്ഷെ അതൊരിക്കലും ഇംഗ്ലീഷ് സിനിമകളില്‍ കാണാന്‍ കഴിയില്ല. കൂടുതല്‍ അവസരങ്ങള്‍ വരുമ്പോള്‍ അത് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വവും എനിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്.'

മെട്രിക്‌സിന്റെ നാലാം ഭാഗമായ മെട്രിക്‌സ് റെസറക്ഷന്‍ ഇന്നാണ് (ഡിസംബര്‍ 22) പുറത്തിറങ്ങിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാലാം ഭാഗം പുറത്തിറങ്ങുന്നത്.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT