Film News

നടനാവാൻ നടന്നുക്കൊണ്ടേയിരിക്കുക,അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്; നടൻ ഇർഷാദിനെ പ്രശംസിച്ച് പ്രിയനന്ദനൻ

നടൻ ഇർഷാദിനെ പ്രശംസിച്ച് സംവിധായകൻ പ്രിയനന്ദനൻ. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി ഇർഷാദ് പല തവണ നിന്നിട്ടുണ്ടെന്നും അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകൻ പ്രിയനന്ദനൻ വ്യക്തമാക്കി. സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദൻ , പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പൻ സാക്ഷി എന്നി സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ ഇർഷാദിന് പിന്നേയും കാത്ത് നിൽക്കേണ്ടി വന്നു. ഒരു നടൻ എന്ന നിലയിൽ ഇർഷാദ് അടയാളപ്പെട്ട് തുടങ്ങിയെന്ന് സംവിധായകൻ പ്രിയനന്ദനൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

വുൾഫ് എന്ന സിനിമയിലെ ഇർഷാദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഇർഷാദ് അവതരിപ്പിച്ചത്. സീ കേരളത്തിലും സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമിലുമായാണ് വുൾഫ് സിനിമ റിലീസ് ചെയ്തത്.

പ്രിയാനന്ദനന്റെ ഫേസ്ബുക് കുറിപ്പ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള

വിചാരണ എന്ന പ്രചരണ വിഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇർഷാദും

നല്ല സുഹൃത്തുക്കളായി തുടങ്ങുന്നത്. ഞങ്ങൾ രണ്ട് പേരും അതിൽ നടന്മാരായിരുന്നു.

ഞാൻ പിന്നീട് സംവിധാന സഹായിയാകാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവൻ നടനാവാൻ നടന്നു ക്കൊണ്ടേയിരുന്നു. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി അവൻ പല തവണ നിന്നിട്ടുണ്ട്. അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടും ഇല്ല .

സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദൻ , പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പൻ സാക്ഷി എന്നി സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ പിന്നേയുംകാത്ത് നിൽക്കേണ്ടി വന്നു ഇർഷാദിന് . അവനവന്റെ അപ്പത്തിനായ് ടെലിവിഷൻ പരമ്പര അവനെ സഹായിച്ചിരുന്നെങ്കിലും . ഒരു ചട്ടകൂടിനപ്പുറം നടൻ എന്ന രീതിയിൽ വളരാൻ അത് സഹായിക്കില്ലാന്ന് ഞങ്ങൾ ആത്മവ്യഥകൾ പങ്കിടുന്ന കാലത്ത് സംസാരിച്ചുകൊണ്ടിരുന്നു.

പുറമെ നിന്നുളള കയ്യടികൾക്കപ്പുറത്ത് നിന്ന് വീട്ടിലേക്ക് കയറി പോകുമ്പോൾ നോക്കി നിൽക്കുന്ന

അമ്മമാരെപ്പോലെ മറ്റ് മക്കളുടെ സുരക്ഷിതത്വം നോക്കി ഇവൻ നേരായാകുമോ മോനെ എന്ന് ഒരിക്കൽ ഇർഷാദിന്റെ ഉമ്മ എന്നോടും ഒരിക്കൽ ചോദിക്കുകയുണ്ടായി.

പുറത്തെ പുറംപോച്ചിലാണ് ഞാനെന്ന് അന്ന് ഉമ്മക്ക് അറിയില്ലായിരുന്നു.

എന്തായാലും അവൻ അടയാളപ്പെട്ടു തുടങ്ങിയെന്ന്

ഉമ്മയെ ഞാൻ അറിയിക്കുന്നു. അകലെ ആ വെളിച്ചം

ഉമ്മ കാണുന്നുണ്ടാകണം. അറിയുന്നുണ്ടാകണം.

അതിനു നിമിത്തമായ ഒട്ടേറെ പേരെ ഇവനും ഓർക്കാറുണ്ടെന്നതും ഇവന്റെ അഹങ്കാരമില്ലായ്മ തന്നെ. രഞ്ജിത്ത്, ഷാജി കൈലാസ്. ബെന്നി സാരഥി,

ലാൽ ജോസ് , തുടങ്ങി ഇപ്പോൾ ഷാജി അസീസു വരെ അവനെ പ്രാപ്തമാക്കിയ ഓരോരുത്തരോടും അവൻ കടപ്പെട്ടിരിക്കുന്നു എന്നതാണ് ,എന്റേയും സന്തോഷം .

നടനാവാൻ നടന്നുക്കൊണ്ടേയിരിക്കുക ഇർഷാദേ.

അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT