Film News

'വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലാകണം, ആരെയും വേദനിപ്പിക്കരുത്'; അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രിയദര്‍ശന്‍

സിനിമയെയോ ഒരു വ്യക്തിയെയോ വിമര്‍ശിക്കുന്നത് മാന്യമായ ഭാഷയിലായിരിക്കണം എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആരെയും വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കരുത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കവെയാണ് പ്രതികരണം.

സോഷ്യല്‍ മീഡിയ സിനിമയെ മാത്രമല്ല, എല്ലാ കാര്യങ്ങളെയും ബാധിക്കാറുണ്ട്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാല്‍ കേള്‍ക്കാന്‍ ഒരു സുഖം ഉണ്ടാകും. ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് വേണ്ടത്. എല്ലാവര്‍ക്കും സ്വന്തമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ അത് പറയുന്ന ഭാഷയ്ക്ക് ഒരു ഭംഗി ഉണ്ടായാല്‍ മറ്റുള്ളവരെ വേദനിപ്പിക്കില്ല. മനപ്പൂര്‍വ്വം ദ്രോഹിക്കരുത് എന്നേ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകര്‍ക്കാന്‍ ശ്രമിക്കരുത്.
പ്രിയദര്‍ശന്‍

'പണ്ടും സോഷ്യല്‍ മീഡിയ ഉണ്ട്. ഞങ്ങള്‍ സിനിമ തുടങ്ങുന്ന കാലത്തും അതിന് മുമ്പും എല്ലാം. പക്ഷേ അതെല്ലാം ചായക്കടകളുടെയും കലുങ്കുകളുടെയും മുകളില്‍ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരക്കുന്നു. അന്ന് ചായക്കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞാല്‍ കിട്ടുന്നത് ഒരു ചായയാണ്. ഇന്നതല്ല. പലര്‍ക്കും സോഷ്യല്‍ മീഡിയ ജീവിത മാര്‍ഗമാണ്. എല്ലാ മനുഷ്യര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ ആ സമയത്തും കുറച്ച് അന്തസ്സോടെ അത് ചെയ്താല്‍ നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്', എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായ കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രമാണ് പ്രിയദര്‍ശന്‍ നിലവില്‍ സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തില്‍ ഗായത്രി ശങ്കറാണ് നായിക.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT