Film News

'കോള്‍ഡ് കേസ്' അന്വേഷണത്തിന് പൃഥ്വിരാജ്, തനുബാലകിന്റെ ത്രില്ലറിന് ക്യാമറ ജോമോന്‍.ടി.ജോണും ഗീരീഷ് ഗംഗാധരനും

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജനഗണമന' എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന 'കോള്‍ഡ് കേസ്' തിരുവനന്തപുരത്ത് ആരംഭിച്ചു. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക. പടവെട്ടിന് ശേഷം അദിതി അഭിനയിക്കുന്ന മലയാള ചിത്രവുമാണ് 'കോള്‍ഡ് കേസ്'. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്.

പൂര്‍ണമായും തിരുവനന്തപുരത്താണ് ചിത്രീകരണം. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ. ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ ഇരുള്‍ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ്എന്നിവര്‍ നിര്‍മ്മാതാക്കളാകുന്ന ചിത്രവുമാണ് കോള്‍ഡ് കേസ്. ശ്രീനാഥ് വി. നാഥ് ആണ് ആര്‍ട്ട് ഡയറക്ടര്‍ .അജയന്‍ ചാലിശ്ശേരി. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജയരാജ് സംവിധാനം ചെയ്ത ഓഫ് ദ പിപ്പിള്‍, ട്രെയിന്‍ എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തനു ബാലക് നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

ജനഗണമനയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസിനും കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം പൃഥ്വിരാജ് ജോയിന്‍ ചെയ്യുന്ന സിനിമയുമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പടുന്ന രംഗങ്ങള്‍ ഏറെയും ഇന്‍ഡോര്‍ സീക്വന്‍സുകളാണെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുള്ള ചിത്രീകരണമായിരിക്കുമെന്നും തനുബാലക്കും നിര്‍മ്മാതാക്കളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

prithviraj sukumaran's movie cold case, tanu balak director, cold case starts rolling

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT