Film News

കണ്ണട കണ്ടാൽ അറിയാം കണ്ണ് കാണില്ല; അന്ധാദുന്‍ ലുക്കിൽ പൃഥ്വിരാജ്

കറുത്ത കൂളിംഗ് ധരിച്ചുള്ള ചിത്രം നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി. കണ്ണട കണ്ടാൽ അറിയാം കണ്ണ് കാണാത്ത ആളാണെന്നും ഭ്രമം സിനിമയുടെ ചിത്രമല്ലേയെന്നുമാണ് ആരാധകരുടെ ചോദ്യം. അന്ധാദുന്‍ എന്ന ബോളിവുഡ് സിനിമയുടെ റീമേക്ക് ആണ് ഭ്രമം. ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ ചന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധാനത്തിന് പുറമേ ഛായാഗ്രഹണവും രവി.കെ ചന്ദ്രന്‍ നിര്‍വഹിക്കുന്നു. ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍.എം, എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജേക്സ് ബിജോയ്. കുരുതി എന്ന സിനിമ പൂര്‍ത്തിയാക്കി പൃഥ്വിരാജ് ജോയിന്‍ ചെയ്യുന്ന ചിത്രവുമാണ് ഭ്രമം.

തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ് എന്നീ മലയാളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി.കെ ചന്ദ്രന്‍ പിന്നീട് ബോളിവുഡില്‍ സജീവമാകുകയായിരുന്നു. വിരാസത്, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, ഫന, ഗജിനി, മൈ നയിം ഇസ് ഖാന്‍, ഏഴാം അറിവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെ ഛായാഗ്രാഹകനും രവി.കെ ചന്ദ്രനാണ്. ജീവയെ നായകനാക്കി തമിഴില്‍ യാന്‍ എന്ന ചിത്രം രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT