Film News

പൃഥ്വിരാജ് റിട്ടയര്‍ഡ് ഹവില്‍ദാറാകുന്നു; കോണ്‍സ്റ്റബിളായി ബിജു മേനോനും

THE CUE

തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലി. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള രംഗങ്ങള്‍ വളരെയധികം പ്രേക്ഷക പ്രശംസ നേടിയിരുന്നു. നാല് വര്‍ഷത്തിന് ശേഷം മൂവരും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.

‘അയ്യപ്പനും കോശിയും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രഞ്ജിത്താണ്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും എത്തുന്നത്. 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍. ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കലാഭവണ്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്‌സ് ഡേ’, ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയന്‍’ എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്തത്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ ആണ് ബിജു മേനോന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT