Film News

മോദി പറഞ്ഞു 'ജയ് ഹനുമാൻ', പ്രധാന മന്ത്രിയുടെ ആലിംഗനം ഏറ്റുവാങ്ങി മലയാളി റാപ്പർ ഹനുമാൻ കൈൻഡ്, വീഡിയോ വൈറൽ

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങി മലയാളി റാപ്പർ ഹനുമാൻ കൈൻഡ്. പാട്ടുകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് 'ജയ് ഹനുമാൻ' എന്ന് പറയുന്ന മോദിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ന്യൂയോർക്കിൽ വെച്ച് നടന്ന മോദി & യുഎസ് പരിപാടിയിലായിരുന്നു ഇന്ത്യൻ കലാകാരന്മാർക്ക് മോദിയുടെ അഭിനന്ദനം. ബിഗ് ഡോഗ്സ് എന്ന ഗാനത്തിലൂടെ ലോക പ്രശസ്തി നേടിയ റാപ്പറാണ് ഹനുമാൻ കൈൻഡ്. സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ ഗാനം തരംഗമായിരുന്നു. ബിഗ് ഡോഗ്സ് ഉൾപ്പെടെയുള്ള ഗാനങ്ങൾ കലാകാരന്മാർ വേദിയിൽ അവതരിപ്പിച്ചു.

ഹനുമാൻ കൈൻഡിനെ കൂടാതെ ദേവി ശ്രീ പ്രസാദ്, ആദിത്യ ഗാധ്വി എന്നിവരാണ് പരിപാടിയിൽ ഗാനങ്ങൾ ആലപിച്ചത്. 'പുഷ്പ' എന്ന ചിത്രത്തിലെ 'ശ്രീവല്ലി' എന്ന ഗാനം സംഗീത സംവിധായകൻ കൂടിയായ ദേവിശ്രീ പ്രസാദ് വേദിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം റിലീസായ ഖലാസി എന്ന ഗാനത്തിലൂടെ പരിചിതനായ ഗായകനാണ് ആദിത്യ ഗാധ്വി. പരിപാടി കഴിഞ്ഞപ്പോൾ തന്നെ മോദി വേദിയിലേക്ക് വന്ന് പാട്ടുകാരെ അഭിനന്ദിക്കുകയായിരുന്നു. പതിമൂവായിരത്തോളം വരുന്ന കാണികൾക്ക് മുന്നിലായിരുന്നു പാട്ടുകളുടെ അവതരണം.

മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്‌ എന്ന ഹനുമാൻ കൈൻഡ് നേരത്തെയും റാപ്പ് സംഗീതത്തിലൂടെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആവേശം സിനിമയിലെ ഹനുമാൻ കൈൻഡിന്റെ റാപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. മരണകിണറിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ 'ബിഗ് ഡോഗ്സി'ന് ശേഷം ലോകത്താകമാനം ആരാധകരെ സൃഷ്ടിക്കുവാൻ പാട്ടുകാരന് കഴിഞ്ഞു. ഹോളിവുഡ് ഹിറ്റ് ചാർട്ടുകളിൽ 'ബിഗ് ഡോഗ്സ്' ഇടം നേടിയിരുന്നു. പാട്ടുകാരന് ലഭിച്ച പ്രസിദ്ധിയുടെ തെളിവാണ് ഇന്ത്യൻ പ്രധാന മന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി. ഇപ്പോഴിതാ പുതിയ ആഷിഖ് അബു ചിത്രമായ റൈഫിൾ ക്ലബ്ബിലൂടെ അഭിനയത്തിലേക്കും ചുവടെടുത്ത് വെക്കുകയാണ് ഹനുമാൻ കൈൻഡ്. വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ ഹനുമാൻ കൈൻഡിന്റെ പോസ്റ്റർ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബീര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ റാപ്പർ അവതരിപ്പിക്കുന്നത്. ഹനുമാൻ കൈൻഡിനെ കൂടാതെ റാപ്പറായ ബേബി ജീനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT