Film News

ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍; ജയസൂര്യയുടെ 'കത്തനാര്‍' ഒരുങ്ങുന്നു

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 'കത്തനാര്‍' പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരുക്കുന്നത് ചെയ്യുന്നത് 'ഹോം' സംവിധായകന്‍ റോജിന്‍ തോമസാണ്.

ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍. സോഫ്റ്റ് വെയര്‍ ടൂളുകള്‍ ഉപയോഗിക്ക് ലൈവ് ഫൂട്ടേജുകളും കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളും ഒരേ സമയം സംയോജിപ്പിക്കുന്നതാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍.

അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ ഞങ്ങള്‍ അതീവ കൃതാര്‍ത്ഥരാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പൂര്‍ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാര്‍. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.

ഗോഗുലം മൂവീസിന്റെ ബാനറില്‍ ഗോഗുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍.രാമാനന്ദന്റേതാണ് തിരക്കഥ. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. സെന്തില്‍ നാദനാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ്.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT