ടൊവിനോയെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 'ARM' ന് ആശംസകളുമായി സംവിധായകൻ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഹോമ്പാലെ ഫിലിംസിന്റെ ഓഫിസിൽ വച്ചാണ് സംവിധായകൻ പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസിന്റെ നിർമ്മാതാക്കളായ വിജയ് കിരഗണ്ടൂർ, ചാലുവെ ഗൗഡ, എന്നിവർ ചേർന്ന് ARM ന്റെ ട്രെയ്‌ലർ കണ്ടത്. മികച്ച അഭിപ്രായമാണ് ഇരുവരും ട്രെയ്ലറിന് നൽകിയിരിക്കുന്നത്. 3 ഡിയിലും 2 ഡിയിലുമായി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് ARM. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നതെന്ന് ട്രെയ്ലര്‍ സൂചന നല്‍കുന്നു. പോരാട്ട വീര്യമുള്ള യോദ്ധാവ്, നാടിനെ ജയിക്കുന്ന കള്ളൻ, സാധാരണക്കാരൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ടൊവിനോ തോമസ് ചിത്രത്തിലുള്ളത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക്ക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രസിദ്ധി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് 'ARM'. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ ചിത്ത, കന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്
കോ പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്, ഡോ. വിനീത് എം.ബി, പ്രിന്‍സ് പോള്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ - ദീപു പ്രദീപ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഹര്‍ഷന്‍ പട്ടാഴി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ് ആന്‍ഡ് ഹെയര്‍ : റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട്: വിക്രം മോര്‍, ഫീനിക്‌സ് പ്രഭു, അഡീഷണല്‍ സ്റ്റണ്ട്‌സ് -സ്റ്റന്നര്‍ സാം ആന്‍ഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി, ,ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, അസോസിയേറ്റ് സിനിമട്ടോഗ്രാഫര്‍ - സുദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കളരി ഗുരുക്കള്‍ - പി വി ശിവകുമാര്‍ ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ ആന്‍ഡ് ഹരിഹരന്‍ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആര്‍ രാജകൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ - ഷനീം സയിദ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു എന്‍ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്, സ്റ്റിരിയോസ്‌കോപ്പിക് 3 ഡി കണ്‍വെര്‍ഷന്‍ - രാജ് എം സയിദ് ( റെയ്‌സ് 3ഡി )കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറി ബോര്‍ഡ്: മനോഹരന്‍ ചിന്ന സ്വാമി, കോണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് - കിഷാല്‍ സുകുമാരന്‍, വി എഫ് എക്‌സ് സൂപ്പര്‍ വൈസര്‍ - സലിം ലാഹിര്‍, വി എഫ് എക്‌സ് - എന്‍വിഷന്‍ വി എഫ് എക്‌സ്, വിഷ്വല്‍ ബേര്‍ഡ്‌സ് സ്റ്റുഡിയോ, മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെന്‍ കാസ്റ്റിലോ, ലിറിക്‌സ്: മനു മന്‍ജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ് - റ്റില്‍റ്റ് ലാബ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് - ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോദരന്‍, സ്റ്റില്‍സ് - ബിജിത്ത് ധര്‍മടം, ഡിസൈന്‍സ് -യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ