Film News

കാര്‍ത്തി ഇനി വന്തിയ തേവന്‍, പൊന്നിയിന്‍ സെല്‍വന്‍ സെപ്തംബര്‍ 30ന്

സെപ്തംബര്‍ 30ന് റിലീസിനെത്തുന്ന മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം ' പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗം കാരക്ടര്‍ ലുക്ക് പുറത്ത്. വിക്രത്തിന് പിന്നാലെ കാര്‍ത്തിയുടെ കാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്. വന്തിയ തേവന്‍ എന്ന കഥാപാത്രമാണ് കാര്‍ത്തിയുടേത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന പിരീഡ് ഡ്രാമ സ്വഭാവമുള്ള ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍ ' തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമായ പിഎസ്-1 ആണ് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുന്നത്. അഞ്ഞൂറ് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, ത്രിഷ, ശരത് കുമാര്‍, ജയറാം, പ്രഭു, പ്രകാശ് രാജ്, നാസര്‍, ഐശ്വര്യ ലക്ഷ്മി, നാസര്‍, വിക്രം പ്രഭു എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അ

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വന്‍. രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിൻ സെൽവൻ' ഒരുങ്ങുന്നത്. 'ചെക്കാ ചിവന്ത വാനത്തിന്' ശേഷം 4 വർഷങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്‌നം ചിത്രം കൂടിയാണ് 'പൊന്നിയിൻ സെൽവൻ'.

മണിരത്നവും എഴുത്തുകാരന്‍ ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT