Film News

രണ്ടായിരം കാലഘട്ടത്തിലെ തീരദേശത്തിന്റെ കഥയുമായി പൊങ്കാല; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി ഫഹദ് ഫാസിൽ

എ.ബി ബിനിലിന്റെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി, ബിബിൻ ജോർജ്, ബാബുരാജ്, ഹരീഷ് ഉത്തമൻ, അലൻസിയർ, റോഷൻ ബഷീർ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൊങ്കാലയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. രണ്ടായിരം കാലഘട്ടത്തിലെ വൈപ്പിൻ, മുനമ്പം തീരദേശത്തിന്റെ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് പൊങ്കാല. ഡോണ തോമസാണ് ചിത്രം നിർമിക്കുന്നത്. കെ.ജിഎഫ് സ്റ്റുഡിയോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പൊങ്കാലയുടെ ടെെറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

തീരത്ത് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളും അതിന്റെ മുകളിൽ പറക്കുന്ന പരുന്തുമാണ് പോസ്റ്ററിലുള്ളത്.വാമനൻ എന്ന ചിത്രത്തിന് ശേഷം ബിനിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും. ഒരു തീരത്തിന്റെ വിമോചനം എന്നതാണ് ചിത്രത്തിന്റെ ആപ്തവാക്യം. പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൂര്യാ കൃഷ്ണാ, ഷമ്മി തിലകൻ, യാമി സോന, ദുർഗാ കൃഷ്ണ, മാർട്ടിൻ, മുരുകൻ, പ്രവീണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അലക്സ് പോൾ, ജിയോ ഷീബാസ്, പ്രജിത രവീന്ദ്രൻ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ; സംഗീതം - അലക്സ് പോൾ, ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ, എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ, കലാസംവിധാനം - ബാവാ, മേക്കപ്പ് - അഖിൽ ടി. രാജ്., കോസ്റ്റ്യും ഡിസൈൻ - സൂര്യാ ശേഖർ, നിർമ്മാണ നിർവഹണം - വിനോദ് പറവൂർ, പിആർ ആന്റ് മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സാണ് ശ്രീനാഥ് ഭാസിയുടേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT