Film News

'ഒരു റോപ്പ് സീൻ ഒരൊറ്റ ഷോട്ടിൽ അദ്ദേഹം പൂർത്തിയാക്കി, കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം'; പീറ്റർ ഹെയ്ൻ

ആക്ഷൻ സീനിന്റെ പെർഫെക്ഷന് വേണ്ടി ഏതറ്റം വരെയും പോകുന്ന നടനാണ് മോഹൻലാൽ എന്ന് ആക്ഷൻ കൊറിയോ​ഗ്രാഫർ പീറ്റർ ഹെയ്ൻ. അടുത്തിടെ ബെംഗളൂരിൽ നടന്ന ഒരു ഷൂട്ടിൽ അദ്ദേഹത്തിന് വേണ്ടി ഒരു റോപ്പ് ഷോട്ട് തനിക്ക് കൊറിയോ​ഗ്രാഫി ചെയ്യേണ്ടി വന്നു എന്നും ഒറ്റ സീനിലാണ് അദ്ദേഹം അത് പൂർത്തിയാക്കിയത് എന്നും പീറ്റർ ഹെയ്ൻ പറഞ്ഞു. മോഹൻലാൽ ആക്ഷൻ സീനുകൾ ചെയ്യുമ്പോൾ എന്താണ് അദ്ദേഹം ചെയ്യുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടാകാറുണ്ടെന്നും അതുകൊണ്ട് തന്നെ അതോർത്ത് നമുക്ക് പരിഭ്രമിക്കേണ്ട ആവശ്യം വരാറില്ലെന്നും പീറ്റർ ഹെയ്ൻ ഇടിയൻ ചന്തുവിന്റെ പ്രസ്സ് മീറ്റിൽ പറഞ്ഞു,

പീറ്റർ ഹെയ്ൻ പറഞ്ഞത്:

ഞാൻ പറയുന്നത് ചിലപ്പോ നിങ്ങൾ വിശ്വസിക്കില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ലെജന്റാണ് ലാൽ സാർ. ഇത്രയും വലിയ ലെജൻഡ് ആയിരുന്നിട്ടും ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെ ഒരു പുതിയ ആർടിസ്റ്റിനെപ്പോലെ ഓരോ ആക്‌ഷൻ സീക്വൻസിനെയും സമീപിക്കും, പക്ഷെ ഞാൻ നേരിട്ട് കണ്ട കാര്യമാണ്. അടുത്തിടെ ബെംഗളൂരിൽ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു എനിക്കത് നേരിട്ട് കാണാൻ കഴിഞ്ഞത്.

അടുത്തിടെ ഞാൻ ലാൽ സാറിന് വേണ്ടി ഒരു റോപ്പ് ഷോട്ട് കംപോസ് ചെയ്തു. ആ സെറ്റിൽ അന്ന് 800 ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. ഫൈറ്റേഴ്സ് എല്ലാം എട്ടടി പൊക്കമുള്ള വലിയ ആൾക്കാരായിരുന്നു. ഹീറോയും ബാക്കി ക്യാരക്ടർ ആർടിസ്റ്റുകളുമെല്ലാം അതിമനോഹരമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാൽ സാർ സീനിന്റെ അവസാനമാണ് വരുന്നത്. അദ്ദേഹം മറ്റുള്ളവരെക്കാൾ ഗംഭീരമായി ആ ഷോട്ട് ചെയ്തു, ഇവിടുന്നു ചാടി അവനെ അടിച്ച് മുകളിൽ കൂടി ചാടി പോകുന്ന സീൻ ഒരൊറ്റ ഷോട്ടിൽ അദ്ദേഹം പൂർത്തിയാക്കി. കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം. അത്രയ്ക്ക് ഡെഡിക്കേഷൻ ഉള്ള ആർടിസ്റ്റാണ് അദ്ദേഹം.

സീനിന്റെ പെര്‍ഫെക്‌ഷനാണ് വേണ്ടി ഏതറ്റം വരെയും ലാൽ സാർ പോകും. എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെര്‍ഫെക്ട് ആക്കാന്‍ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്. അദ്ദേഹം ചെയ്യുന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യമുണ്ട്. നമുക്ക് അതിനെക്കറിച്ച് ആലോചിച്ച് ടെന്‍ഷനാകേണ്ട ആവശ്യമില്ല.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT