Film News

അഭിമുഖം നടത്തിയ ആളെ ബുദ്ധിമുട്ടിക്കരുത്, അവരെ അധിക്ഷേപിക്കരുതെന്ന് റോഷന്‍ മാത്യുവും ദര്‍ശനയും

വനിത മാഗസില്‍ നടത്തിയ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തെന്ന ആരോപണത്തില്‍ റോഷന്‍ മാത്യുവിന്റെ പുതിയ പോസ്റ്റ്. വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ ഉണ്ടന്ന് റോഷന്‍ മാത്യു. സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെ കുറിച്ചല്ലെന്നും ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഫേസ്ബുക്കിലൂടെ റോഷന്‍ പറഞ്ഞു. വനിത അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവസമാണ് റോഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. അവതാരകയുടെ പേരും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയ ഓരോ തെറ്റായ വിവരങ്ങളും എടുത്ത് പറഞ്ഞായിരുന്നു റോഷന്റെ വിമര്‍ശനം. പോസ്റ്റ് ശ്ര?ദ്ധ നേടിയതോടെ അഭിമുഖം നടത്തിയ വ്യക്തിക്ക് നേരെയും സമൂഹമാധ്യമങ്ങളില്‍ മോശം കമന്റുകളും ട്രോളുകളും വ്യാപകമായി. ഇതിനെ തുടര്‍ന്ന് റോഷന്‍ തന്റെ പോസ്റ്റില്‍ നിന്നും അവരുടെ പേര് നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് സംഭവത്തിന്റെ പേരില്‍ അവതാരകയെ അധിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി റോഷന്‍ എത്തിയത്.

റോഷന്റെ കുറിപ്പ്:

വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു. ഞങ്ങള്‍ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല.
ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു.


റോഷന്‍ അഭിമുഖത്തെക്കുറിച്ച് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1. 'മൂന്നാമത്തെ ആള്‍ ദര്‍ശന ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷന്‍ പറഞ്ഞിട്ടില്ല.

2. 'റോഷനും മഹേഷ് നാരായണനും അടുത്ത് നില്‍ക്കുമ്പോള്‍ കരയാന്‍ പാടുപെട്ടു' എന്ന് ദര്‍ശന പറഞ്ഞിട്ടില്ല.

3. 'ഓള്‍ താങ്ക്സ് ടു ഫാഫദ്' എന്ന് റോഷന്‍ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവന്‍ ടീമിനുള്ളതാണ്

4. 'എന്റെ ഗ്രാഫ് നോക്കു' എന്ന വാക്കുകള്‍ റോഷന്‍ ഉപയോഗിച്ചിട്ടില്ല.

5. 'മോഹന്‍ലാല്‍ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു' എന്ന് ലേഖിക **ലക്ഷ്മി പ്രേംകുമാര്‍** പറഞ്ഞത് ദര്‍ശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്

6. 'റോഷനാണ് തന്റെ പെര്‍ഫക്ട് കംഫര്‍ട്ട് സോണ്‍' എന്നോ 'കൊച്ചി ആണ് റോഷന് ബെസ്റ്റ്' എന്നോ' ദര്‍ശന പറഞ്ഞതായി ഫീച്ചറില്‍ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദര്‍ശന പറഞ്ഞിട്ടില്ല.

7. 'താനൊരു ബോണ്‍ ആര്‍ട്ടിസ്റ്റ് ആണെന്നും' 'മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും' 9 വര്‍ഷം മുന്നേ റോഷന്‍ ദര്‍ശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങള്‍ പരിചയപ്പെട്ടത് 8 വര്‍ഷം മുമ്പാണ്. ??????

8. 'എ വെരി നോര്‍മല്‍ ഫാമിലി' എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷന്‍ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരില്‍ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.

9. 'ഡിയര്‍' എന്ന് ഞങ്ങള്‍ തമ്മില്‍ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികള്‍ സ്വാഭാവികമായും സംസാരിച്ചപ്പോള്‍ ഉപയോഗിച്ചിട്ടില്ല.

10. ഇതിലുപരി, 'ബെസ്റ്റെസ്റ്റ് ഫ്രെന്റ്' എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്.

കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

SCROLL FOR NEXT