Film News

എട്ട് ദിവസം കൊണ്ട് ഒടിയന്‍ കണ്ടത് 62ലക്ഷം പേര്‍, റൈറ്റ്‌സ് വാങ്ങിയത് ആര്‍.ആര്‍.ആറിന്റെ വിതരണ കമ്പനി

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഹിന്ദി ഡബ്ബിംഗ് പതിപ്പ് എട്ട് ദിവസം കൊണ്ട് കണ്ടത് ആറ് മില്യണിലധികം കാഴ്ച്ചക്കാര്‍. പെന്‍ മൂവിസാണ് ഒടിയന്‍ ഹിന്ദി പതിപ്പ് വിതരണാവകാശം നേടിയിരുന്നത്. ആര്‍.ആര്‍.ആര്‍ സിനിമയുടെ ഹിന്ദി വിതരണാവകാശം പെന്‍ സ്റ്റുഡിയോസിനായിരുന്നു.

ഒടിയന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ചിത്രത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഏറെ പ്രിയപ്പെ്ട്ട വര്‍ക്കാണ് ഒടിയന്‍. സിനിമയുടെ അവകാശം പെന്‍ മൂവീസ് ഏറ്റെടുത്തതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. പെന്‍ മൂവീസ് സിനിമയുടെ സ്‌കെയിലിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുകയും അതിന്റെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ അവതരിപ്പിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഒടിയന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2018 ഡിസംബര്‍ 14ന് റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടിയെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശ വാദം.

ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാട്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസം വേണ്ടിവന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പെന്‍ ഇന്ത്യ ലിമിറ്റഡ് ആണ് കഹാനി, കില്ലാടി, ഗംഗുഭായ് കത്തിയാവാടി, ആര്‍.ആര്‍.ആര്‍ തുടങ്ങി വലിയ സ്‌കെയിലില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ ബോളിവുഡില്‍ വിതരണം ചെയ്തിട്ടുള്ളത്. കൊങ്കണ്‍ റെയില്‍വേ പശ്ചാത്തലമാക്കിയാണ് വി.എ ശ്രീകുമാറിന്റെ പുതിയ സിനിമ. മോഹന്‍ലാലും ഈ സിനിമയില്‍ പ്രധാന റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണനാണ് ഈ സിനിമയുടെ രചന.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT