Film News

ലിയോയിലെ ​ഗാനം കോപ്പിയടിയോ ? ; പരിശോധിക്കുകയാണെന്ന് പീക്കി ബ്ലൈൻഡേഴ്സ് കംപോസർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ചിത്രമാണ് ലിയോ. മികച്ച പ്രതികരണം നേടി തിയറ്ററിൽ മുന്നേറുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവി ചന്ദറാണ്. ലിയോയിലെ 'ഓഡിനറി പേഴ്സൺ' എന്ന ​​ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ ചിത്രത്തിലെ ഗാനത്തിനെതിരെ ഇപ്പോൾ കോപ്പിയടി ആരോപണങ്ങൾ ഉയരുകയാണ്. ലിയോയിലെ 'ഓഡിനറി പേഴ്സൺ' എന്ന ​ഗാനം ബെലറൂഷ്യൻ മ്യുസീഷ്യനായ ഒറ്റ്നിക്കയുടെ പീക്കി ബ്ലൈൻഡേഴ്‌സിലെ 'വെയർ ആർ യൂ' എന്ന ട്രാക്കിൽ നിന്നുള്ള കോപ്പിയടിയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. ഇതേ സമയം സ്ഥിതി വളരെ അവ്യക്തമാണെന്നും ഞങ്ങൾ ഇതിനെക്കുറിച്ച് പരിശോധിക്കുകയാണെന്നും അതുവരെ ആരെയും കുറ്റപ്പെടുത്താനില്ലെന്നും സം​ഗീതഞ്ജനായ ഒറ്റ്നിക്ക തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ​​

ഒറ്റ്നിക്കയുടെ പോസ്റ്റ്

സുഹൃത്തുക്കളേ, "ലിയോ" എന്ന സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ സന്ദേശങ്ങൾക്ക് നന്ദി. എനിക്ക് എല്ലാ സന്ദേശങ്ങളും കാണാൻ കഴിയുന്നുണ്ട്, പക്ഷേ എല്ലാവർക്കും ഉത്തരം നൽകുന്നത് അസാധ്യമാണ്. മെയിൽ സന്ദേശങ്ങൾ, ഇൻസ്റ്റാഗ്രാം, കൂടാതെ YouTube-ൽ " വെയർ ആർ യൂ " എന്ന വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്ഥിതി വളരെ അവ്യക്തമാണ്... ഞങ്ങൾ ഇത് പരിശോധിക്കുന്നു, കുറച്ച് കഴിഞ്ഞ് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ വിലയിരുത്തും. പക്ഷെ ഞാൻ ഇതുവരെ ആരെയും കുറ്റപ്പെടുത്തുന്നില്ല. പ്രധാപ്പെട്ട കാര്യം "ഒറ്റ്നിക്ക - വെയർ ആർ യൂ" എന്നതിന്റെ രചയിതാക്കളിൽ ഒരാൾ ആർട്ടെം മിഖെൻകിൻ എന്ന സംഗീതസംവിധായകൻ കൂടിയാണ്.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ആരാധകർ ആവശ്യപ്പെട്ടതിനെ തുടർന്ന് 'ഓഡിനറി പേഴ്സൺ' എന്ന ​ഗാനം ലിയോയുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ആ​ഗോള ബോക്സ് ഓഫീസിൽ 148 കോടി രൂപയാണ് ആദ്യം ദിവസം തന്നെ ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT