Film News

'മുമ്പ് വനസംരക്ഷകരായിരുന്നു നമ്മുടെ നായകന്മാർ, എന്നാൽ ഇപ്പോൾ അത് വനം കൊള്ളക്കാരായി'; പുഷ്പ സിനിമയെ വിമർശിച്ച് പവൻ കല്യൺ

അല്ലു അർജുൻ ചിത്രം പുഷപയെ വിമർശിച്ച് നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യൺ. 40 വർഷം മുമ്പുള്ള സിനിമകളിലെ നായകന്മാർ വനത്തെ സംരക്ഷിക്കുന്നവരായിരുന്നു എന്നും എന്നാൽ ഇപ്പോഴത്തെ സിനിമകളിലെ നായകന്മാർ കാട്ടിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തുന്ന കള്ളക്കടത്തുകാരനാണ് എന്നും പവൻ കല്യൺ പറഞ്ഞു. കർണാടകയിൽനിന്ന് ആന്ധ്രാപ്രദേശ് എട്ട് കുങ്കിയാനകളെ വാങ്ങുന്നുണ്ട്. കർണാടക വനംവകുപ്പ് മന്ത്രിയുമായി ചേർന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പവൻ കല്യൺ ഇത്തരത്തിലൊരു വിമർശനമുന്നയിച്ചത്. തെന്നിന്ത്യൻ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയും അത് സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നുമാണ് പവൻ കല്യൺ പ്രധാനമായും വാർത്ത സമ്മേളനത്തിൽ സംസാരിച്ചത്. രാജ് കുമാർ നായകനായി 1973-ൽ പുറത്തിറങ്ങിയ ​ഗന്ധദ ​ഗുഡി എന്ന കന്നഡ സിനിമയെ മുൻനിർത്തിയായിരുന്നു പവൻ കല്യാണിന്റെ പരാമർശം. ഇപ്പോഴത്തെ സിനിമകളെല്ലാം നമ്മുടെ ജനങ്ങൾക്ക് ശരിയായ സന്ദേശമാണോ നൽകുന്നത് എന്ന കാര്യം പലപ്പോഴും താൻ ചിന്തിക്കാറുണ്ട് എന്നും പവൻ കല്യാൺ മാധ്യമങ്ങളോട് സംസാരിക്കവേ കൂട്ടിച്ചേർത്തു.

പവൻ കല്യൺ പറഞ്ഞത്:

കാടിനെക്കുറിച്ച് എനിക്ക് ലഭിച്ച ആദ്യത്തെ ബോധവത്കരണം രാജ് കുമാർ ജിയുടെ ഗന്ധദ ​ഗുഡി എന്ന ചിത്രമായിരുന്നു. ഗന്ധദ ​ഗുഡി എന്ന ചിത്രം വന സംരക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എങ്ങനെയാണ് ഒരു ഡിഎഫ്ഒ എല്ലെങ്കിൽ ഒരു ഫോറസ്റ്റ് ​ഗാർഡ് വനത്തെ കള്ളക്കടത്തുകാരിൽ നിന്ന് സംരക്ഷിക്കുന്നത് എന്നതായിരുന്നു ആ സിനിമയുടെ ഇതിവൃത്തം. എങ്ങനെയാണ് നമ്മുടെ സംസ്കാരം മാറിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഞാൻ എന്റെ സഹപ്രവർത്തകരോട് ആരണ്യ ഭവനിലിരുന്ന് സംസാരിക്കുകയായിരുന്നു. 40 വർഷം മുമ്പുള്ള നമ്മുടെ നായകന്മാർ എന്ന് പറയുന്നത് വനത്തെ സംരക്ഷിക്കുന്നവരായിരുന്നു. പക്ഷേ ഇന്നത്തെ സിനിമകളിലെ ഹീറോ എന്ന് പറയുന്നത് കാട്ടിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തുന്ന കള്ളക്കടത്തുകാരനാണ്. ഗന്ധദ ​ഗുഡി എന്ന സിനിമ വനംസംരക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു. പക്ഷേ ഇപ്പോഴത്തെ സിനിമയോ, തീർച്ചയായും ഞാനും സിനിമയുടെ ഭാ​ഗമായുള്ള ഒരാളാണ്. ചില സമയത്ത് അത്തരം സിനിമകൾ ചെയ്യാൻ ഞാൻ പാടുപെടാറുണ്ട്. ഇതൊരു യഥാർത്ഥ സന്ദേശമാണോ ജനങ്ങൾക്ക് നൽകുന്നത്?

അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കുന്ന ചിത്രമാണ് പുഷ്പ. ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു. അല്ലു അർജുനെ കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT