പത്തൊമ്പതാം നൂറ്റാണ്ട്  
Film News

ഓണത്തിന് മെഗാറിലീസുമായി വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ട്', ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍

വന്‍ ബജറ്റില്‍ വിനയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പീരീഡ് ആക്ഷന്‍ ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ട് ഓണം റിലീസായി എത്തുന്നു. സെപ്തംബറില്‍ പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷകരിലെത്തുമെന്ന് നിര്‍മ്മാതാക്കളായ ഗോകുലം മുവീസ്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ?വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്.

ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം ചെയ്യുന്നു. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍.

കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും ശ്രദ്ധേയമായ വേഷം ചെയ്യുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. കബാലി, കാല, വടചെന്നൈ, ജിഗര്‍ തണ്ട എന്നീ സിനിമകള്‍ക്ക് ഈണമൊരുക്കിയ

സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തില്‍ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും പത്തൊമ്പതാം നൂറ്റാണ്ടിനുണ്ട്.

ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവരാണ് സംഘട്ടനം.

പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. അജയന്‍ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ രാജന്‍ ഫിലിപ്പ്. പി ആര്‍ ആന്റ് മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.

പത്തൊമ്പതാം നൂറ്റാണ്ട്

പത്തൊമ്പതാം നൂറ്റാണ്ട് എന്ന പിരിഡ് ഡ്രാമ സിജു വില്‍സന്റെ കരിയര്‍ മാറ്റിയെഴുതുമെന്ന് സംവിധായകന്‍ വിനയന്‍.

''പുതുമുഖങ്ങളായ ഒത്തിരി താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളാണ് ഞാന്‍. ഒരു പതിനേഴ് വര്‍ഷം മുമ്പ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോ പരിവേഷം ഞാന്‍ നല്‍കുന്നത്. സിജു എന്നെ വന്ന് കാണുകയും സിജുവിനോട് സംസാരിച്ചപ്പോള്‍ ഈ വേഷത്തിനായി അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും കഠിനാധ്വാനവുമൊക്കെ തിരിച്ചറിഞ്ഞപ്പോള്‍ ആറേഴ് മാസത്തോളമെടുത്ത് മെയ്‌ക്കോവറും മറ്റും ചെയ്തു. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ചിത്രീകരണം ആരംഭിക്കുന്നത്.

ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. എനിക്കുറപ്പാണ് ഞാന്‍ കൊണ്ടുവന്ന, വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.'' വിനയന്‍ പറയുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT