Film News

ആരെയും ഫോഴ്സ് ചെയ്യാൻ പാടില്ല, പക്ഷേ സ്ത്രീ കഥാപാത്രങ്ങളെ ബോധപൂർവ്വം അവ​ഗണിക്കാതെയിരിക്കുക; പാർവ്വതി തിരുവോത്ത്

മലയാള സിനിമയിൽ നിന്ന് സ്ത്രീ കഥാപാത്രങ്ങളെ ബോധപൂർവ്വം അവ​ഗണിക്കാതിരിക്കുക എന്ന് നടി പാർവ്വതി തിരുവോത്ത്. ആളുകൾ അവർക്ക് ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ അവർ ചെയ്യാൻ ആ​ഗ്രഹിക്കുന്ന സിനിമകൾ സ്വയം തിരഞ്ഞെടുക്കുന്നതാണെന്നും അതിൽ സ്ത്രീകൾ വേണമെന്ന് അവരെ ഫോഴ്സ് ചെയ്യാൻ പാടില്ലെന്നും അത് ഓർ​ഗാനിക്കായി സംഭവിക്കേണ്ടതാണെന്നും പാർവ്വതി പറയുന്നു. ഇവിടെ ഇറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും പരുഷ സിനിമകളാണെന്ന് മനസ്സിലാക്കുന്നുവെന്നും മലയാള സിനിമയിൽ സ്ത്രീ പ്രതിനിധ്യം കുറഞ്ഞു വരുന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും പറഞ്ഞ പാർവ്വതി സ്ത്രീ കഥാപാത്രങ്ങളെ സിനിമയിൽ നിന്ന് ബോധപൂർവ്വമായി അവ​ഗണിക്കാൻ ശ്രമിക്കുന്നതാണ് തനിക്ക് ഏറെ ആശങ്കയുണ്ടാക്കുന്നത് എന്ന് ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പാർവ്വതി തിരുവോത്ത് പറഞ്ഞത്:

അഞ്ജലി അല്ല ആദ്യമായി ഈ ചോദ്യം ചോദിച്ചത്. അതാണ് പ്രധാനപ്പെട്ട കാര്യം. നീതിയുടെ നാലാം തൂണായ മാധ്യമങ്ങളാണ് ഈ ചോദ്യം ഉയർത്തിയത്. ഞങ്ങളിൽ ആരും പുറത്തേക്ക് വന്നല്ല ആദ്യമായി ഈ ചോദ്യം ഉന്നയിച്ചത് എന്നതിൽ എനിക്ക് ആദ്യമായി സന്തോഷം തോന്നി. ഞങ്ങളുടെ ജീവിതത്തിന്റെ ഏഴ് നല്ല വർഷങ്ങളാണ് ഞങ്ങൾ തുടർച്ചയായി ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കാനായി ഉപയോ​ഗിച്ചത്. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഞങ്ങൾ പോലും ശ്രദ്ധിക്കാത്ത കാര്യം മീഡിയ ശ്രദ്ധിക്കുകയും. ഹേയ് ​ഗായ്സ് നിങ്ങൾക്ക് ഇതിൽ എന്തെങ്കിലും വിചിത്രമായ തോന്നുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്തത്. ശരിയാണ് ഇതെല്ലാം പുരുഷന്മാരുടെ കഥകളാണ്. ഞാൻ അതിനോട് പൂർണ്ണമായും യോജിക്കുന്നു. എന്നാൽ അതിനൊപ്പം തന്നെ ഞാൻ ഇതുകൂടി കൂട്ടി ചേർക്കാൻ ആ​ഗ്രഹിക്കുന്നു. ആളുകൾ എന്താണ് ചെയ്യാൻ ആ​ഗ്രഹിക്കുന്നത് എന്ന് നിങ്ങളോട് പറയുകയാണെങ്കിൽ, അവരെ വിശ്വസിക്കുക. അവരാണ് ആ സിനിമ നിർമിക്കുന്നതും വിതരണത്തിന് എത്തിക്കുന്നതും. അവർക്ക് ഈ ഇൻഡസ്ട്രിയിൽ സ്പേയ്സ് ഉണ്ട്. അവർ തിരഞ്ഞെടുക്കുന്നതാണ് അവരുടെ ചിത്രങ്ങൾ. അതിൽ എന്തിനാണ് ചോദ്യങ്ങൾ. അത് ഫാക്ടാണ്. നമുക്ക് അവിടെ എന്താ ചെയ്യാൻ കഴിയുന്നത് എന്ന് വച്ചാൽ നമ്മുടെ ചിത്രങ്ങളും ഇവിടെ നിർമിക്കുക എന്നതാണ്. ഇത് വെറുതെ അവ​ഗണിച്ച് മാറ്റി വയ്ക്കേണ്ട ഒരു ആശങ്കയല്ല. ഞാനും ആ ആശങ്കയ്ക്ക് ഒപ്പം പങ്കു ചേരുന്നുണ്ട്. പക്ഷേ ഞാൻ പറയുന്നത് നിങ്ങൾ ഇത് ചോദിക്കുന്നത് ശരിയായ ആളുകളോടാണോ എന്നാണ്. എനിക്ക് തോന്നുന്നത് ഇത് എന്നോട് ചോദിക്കേണ്ട ഒരു കാര്യമല്ല എന്നാണ്. ഇത് എന്റെ ജോലിയല്ല എന്നതാണ്. ഞാനൊരു പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ അല്ല. തീരുമാനങ്ങൾ എടുക്കുന്ന ആളും ഞാനല്ല. ഞാൻ ഹയർ ചെയ്യപ്പെട്ട ഒരു അഭിനേതാവ് മാത്രമാണ്. ഞാനൊരു സംവിധായിക ആവുകയാണെങ്കിൽ പോലും ഞാനൊരു ഹയർ‌ ഡയറക്ടർ മാത്രമാണ്. എത്തരത്തിലുള്ള സിനിമകളെയാണ് പോപ്പുലേറ്റ് ചെയ്യേണ്ടത് എന്നതിൽ എനിക്ക് എപ്പോഴാണോ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നത് ആ സമയത്ത് അത് വളരെ ഓർ​ഗാനിക്കായിരിക്കും. ആരെയും ഫോഴ്സ് ചെയ്ത് ഒന്നും ചെയ്യിക്കാൻ പാടില്ല എന്നാണ് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നത്. നിങ്ങളെ ഇത്തരത്തിലുള്ള സിനിമകളാണ് മൂവ് ചെയ്യിക്കുന്നത് എങ്കിൽ, നിങ്ങൾക്ക് അത് ചെയ്യുന്നതിലാണ് സന്തോഷം എങ്കിൽ അത് ചെയ്യുക. പക്ഷേ സ്ത്രീകൾ പ്രധാന ഭാ​ഗം കെെകാര്യം ചെയ്യുന്ന ഭാ​ഗം അതിലുണ്ടെങ്കിൽ അതിനെ ബോധപൂർവ്വമായി അവ​ഗണിക്കാൻ ഒരു എഫർട്ട് എടുക്കാതെയിരിക്കുക. അതാണ് എന്റെ ഏറ്റവും ഏറ്റവും വലിയ കൺസേൺ

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT