സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'പാർട്ടി' റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും.
ആഷിക് അബു നേതൃത്വം നൽകുന്ന ഒപിഎം സിനിമാസ് 2021ൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'പാർട്ടി'. രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം', അൻവർ റഷീദിന്റെ 'ട്രാൻസ്' എന്നീ സിനിമകളിൽ വിനായകൻ പാട്ടുകൾ ഒരുക്കിയിരുന്നു. വിനായകൻ സംവിധാന രംഗത്തേക്ക് കടക്കുമെന്ന് ഇത് വരെ സൂചനകൾ നൽകിയിരുന്നില്ല. അഭിനയത്തിന് പുറമേ സിനിമയിൽ ഇനിയും ഒരു പാട് മേഖലയിൽ ഉണ്ടാകുമെന്ന് 'ദ ക്യു' അഭിമുഖത്തിൽ വിനായകൻ മുമ്പ് പറഞ്ഞിരുന്നു.
ലീല സന്തോഷ് സംവിധാനം ചെയ്യുന്ന 'കരിന്തണ്ടൻ' ആണ് വിനായകൻ നായകനാകുന്ന ഇനി തുടങ്ങാനീരിക്കുന്ന സിനിമ.