മികച്ച ചിത്രത്തിനടക്കമുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ബോറടിപ്പിച്ചുവെന്ന് സംവിധായകന്‍ രാജമൗലി. ചിത്രം പകുതിയായപ്പോള്‍ ഉറങ്ങിപ്പോയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞതായി സിനിമ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജമൗലിയുടെ പ്രതികരണത്തില്‍ സജീവമായ ചര്‍ച്ചയാണ് സാമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രാജമൗലിക്കെതിരെ രംഗത്തെത്തി. ചിത്രത്തെയും, ബോങ് ജൂന്‍ ഹോയെ പോലുള്ള സംവിധായകന്റെ കലാസൃഷ്ടിയെയും അവഗണിച്ച രാജമൗലിക്കെതിര രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മികച്ച ചിത്രങ്ങള്‍ ചെയ്തിട്ടുള്ള, നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം ഉണ്ടായത് ഞെട്ടിച്ചുവെന്നാണ് ചിലര്‍ പറയുന്നത്.
മികച്ച ചിത്രവും, മികച്ച അന്യഭാഷാ ചിത്രവും, മികച്ച സംവിധായകനുമടക്കമുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രമാണ് പാരസൈറ്റ്. ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ ചിത്രങ്ങളോട് മത്സരിച്ചായിരുന്നു ഏഷ്യന്‍ ചിത്രമായ പാരസൈറ്റ് ഓസ്‌കര്‍ നേടിയത്. 92 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ആദ്യമായി ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചര്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ ലഭിച്ചു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.