Film News

തങ്കലാന്റെ മേക്ക് അപ്പിന് തന്നെ ദിവസവും 4 മണിക്കൂർ വേണ്ടി വന്നിട്ടുണ്ട്; തനിക്ക് ഏറെ സമ്മർദ്ദം നൽകിയ ചിത്രമാണ് തങ്കലാൻ എന്ന് പാ.രഞ്ജിത്

പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രമാണ് തങ്കലാൻ. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. താൻ മുമ്പ് ചെയ്ത ചിത്രങ്ങളിൽ നിന്നും ഏറെ പ്രയാസകരമായ ചിത്രമായിരുന്നു തങ്കലാൻ എന്ന് പാ രഞ്ജിത് പറയുന്നു. സിനിമ എടുക്കുക എന്നത് അനായാസവും അതേസമയും ആസ്വാദ്യവുമാണ് എന്നാണ് താൻ കരുതിയിരുന്നത് എന്നും എന്നാൽ തങ്കലാൻ അതെല്ലാം മാറ്റി മറിച്ചു എന്നും പാ.ര‍ഞ്ജിത് പറയുന്നു. ഇതുവരെയുള്ള ചിത്രങ്ങൾ തന്റെ കംഫർട്ട് സോണിൽ നിന്നാണ് താൻ വർക്ക് ചെയ്തിരുന്നത് എന്നും എന്നാൽ തങ്കലാനാണ് ഇതുവരെയുള്ളതിൽ തനിക്ക് ഏറ്റവും സമ്മർദ്ദം നൽകിയ ചിത്രമെന്നും ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പാ.രഞ്ജിത് പറഞ്ഞു.

പാ.രഞ്ജിത്ത് പറഞ്ഞത്:

ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ് തരുന്നത്. പൊതുവേ സിനിമയെടുക്കുന്നത് വളരെ അനായസകരമായ കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഞാൻ ചെയ്ത സിനിമകളിലെല്ലാം എനിക്ക് ഒരുപാട് പ്രൊസസ്സുകൾ ഉണ്ടായിരുന്നു. തങ്കലാനിലേക്ക് വരുമ്പോൾ അത് കുറച്ചു കൂടി കഠിനമായിരുന്നു. ഈ സിനിമയെടുക്കാൻ മുമ്പ് ചെയ്ത സിനികളെക്കാൾ പ്രയാസമാണ് എന്ന് തോന്നി. ആളുകളെ മനേജ് ചെയ്യുക എന്നത് വലിയ പ്രയാസപ്പെട്ട കാര്യമായിരുന്നു ഈ സിനിമയിൽ. ഞാൻ ഇതുവരെ സിനിമ ചെയ്തിരുന്നത് എന്റെ കംഫർട്ട് സോണിലാണ്. ഇതൊരു 90 കളിൽ നടക്കുന്ന ഒരു സിനിമയാണ് എന്നത് കൊണ്ട് ആളുകളെ ആ കാലത്തിലേക്ക് കൊണ്ടു പോയി ആ കാലത്തിന് അനുസരിച്ച് അഭിനയിപ്പിക്കുന്നതിൽ നിറയെ ബുദ്ധിമുട്ടുകൾ ഉണ്ട‍ായിരുന്നു. അതിനെ എങ്ങനെ കെെകാര്യം ചെയ്യണം എന്നത്, സിനിമ ചെയ്ത് തീർക്കുന്നത്, ആ ഒരു ഇമോഷനെ ക്രീയേറ്റ് ചെയ്ത് എടുക്കുന്നത് തുടങ്ങി എല്ലാം ഒരു വലിയ വെല്ലുവിളി ആയിരുന്നു. അത്തരത്തിൽ ഒരു സമ്മർദ്ദം എനിക്ക് നൽകിയ സിനിമ തങ്കലാനാണ്. ഒരുപാട് കാര്യങ്ങൾ നമുക്ക് അതിന് വേണ്ടി ആലോചിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി നമ്മൾ ഇത്ര നാൾ കഷ്ടപ്പെട്ടതും പിന്നെ ഈ ഒരു രീതിയിൽ ചെയ്താൽ മാത്രമേ ഇത് വർക്കാവുകയുള്ളൂ എന്ന ഒരു പ്രഷറും ഈ സിനിമയിൽ അനുഭവിച്ചിരുന്നു.

സര്‍പ്പാട്ട പരമ്പരൈ എന്ന ചിത്രം ഒരു കംഫർട്ട് സോണിൽ ജനക്കൂട്ടത്തെ ഉള്ളിലേക്ക് കൊണ്ടു വന്ന് ഞാൻ ചെയ്ത സിനിമയാണ്. അത് വളരെ ആസ്വദിച്ച് എനിക്ക് ചെയ്യാൻ സാധിച്ച സിനിമയാണ്. അതിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് എനിക്ക് ആലോചിക്കേണ്ട ആവശ്യം വന്നിട്ടില്ല, മഴ വരരുത് എന്നത് മാത്രമായിരുന്നു സമ്മർദ്ദമുണ്ടായിരുന്ന ഒരു കാര്യം. സര്‍പ്പാട്ട പരമ്പരൈ ഒരു വലിയ സിനിമയാണ്. അതിന് ഒരുപാട് കഠിനാധ്വാനം ആവശ്യമായി വന്നിരുന്നു. എന്നിട്ടും 67 ദിവസങ്ങൾ കൊണ്ട് എനിക്ക് ആ സിനിമ എടുത്ത് തീർക്കാൻ കഴിഞ്ഞു. പക്ഷേ ഈ സിനിമ ഞാൻ വിചിരിച്ച വേ​ഗത്തിൽ അവസാനിച്ചില്ല, ഈ സിനിമയുടെ ആദ്യ ഷെഡ്യൂൾ ഒരു 12 ദിവസം എന്ന തരത്തിലാണ് ഞാൻ പ്ലാൻ ചെയ്തിരുന്നത് എന്നാൽ ഇപ്പോൾ 27 ദിവസം കഴിഞ്ഞു. എന്നിട്ടും എനിക്ക് മനസ്സിലാവുന്നില്ല എങ്ങനെ ഇത്ര ദിവസം എടുത്തു എന്ന്. ഈ സിനിമയുടെ മേക്ക് അപ്പിന് തന്നെ ഒരു നാല് മണിക്കൂറോളം മാറ്റിവയ്ക്കേണ്ടതായി വന്നിട്ടുണ്ട്. ഈ സിനിമയുടെ പീരിയഡ് സെറ്റി​ഗും മറ്റ് കാര്യങ്ങളും പിന്നെ അഭിനേതാക്കളെ ഇതിലേക്ക് കൊണ്ടു വരിക തുടങ്ങി എനിക്ക് ഒരുപാട് സമയം ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമായി വന്നിട്ടുണ്ട്. പാ.രഞ്ജിത് കൂട്ടിച്ചേർത്തു

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT