Film News

25 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തി പാപ്പന്‍

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി ജോഷി സംവിധാനം ചെയ്ത പാപ്പാന്‍ 50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 25-ാം ദിവസം പിന്നിടുമ്പോഴാണ് ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ട് ചെയ്തത്. ജൂലൈ 29ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത് ആദ്യ നാല് ദിവസത്തില്‍ തന്നെ 13 കോടി നേടിയിരുന്നു.

കേരളത്തിലെ തീയറ്ററുകള്‍ക്ക് പുറമെ കഴിഞ്ഞയാഴ്ച മറ്റു സംസ്ഥാനങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. നിലവില്‍ 600ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ ആഴ്ച്ച തന്നെ ചിത്രം യൂറോപ്പിലും റിലീസ് ചെയ്യും.

അതോടൊപ്പം തന്നെ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, ഒടിടി റൈറ്റ്‌സ് വലിയ തുകയ്ക്കാണ് വിറ്റ് പോയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അന്യസംസ്ഥാനത്തെ വിതരണാവകാശവും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ആര്‍ ജെ ഷാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ്, ഇഫാര്‍ മീഡിയ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT