Film News

'ആക്ഷൻ റിവഞ്ച് ത്രില്ലറുമായി സംവിധാന രംഗത്തേക്ക് ജോജു ജോർജ്' ; പണി ഫസ്റ്റ് ലുക്ക് പോസ്റ്റർ

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് പണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു തന്നെ രചനയും നിർവ്വഹിക്കുന്ന സിനിമ ഒരു ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് ഒരുങ്ങുന്നത്. അഭിനയ ആണ് നായികയായി എത്തുന്നത്.

ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ & ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

വേണുവും ജിന്റോ ജോർജും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയ്യുടെതാണ് സംഗീതം. സൗണ്ട് ഡിസൈൻ & സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനിങ്: സന്തോഷ് രാമൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: ജയൻ നമ്പ്യാർ, മിക്സ്: എം ആർ രാധാകൃഷ്ണൻ, മേക്കപ്പ്: എം ജി റോഷൻ, സമീർ ഷാം, കോസ്റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റണ്ട്: ദിനേശ് സുബ്രായൻ, കൊറിയോഗ്രഫി: സന്ധ്യ മാസ്റ്റർ, ഷിജിത്, പാർവതി മേനോൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു, അസ്സോസിയേറ്റ് ഡയറക്ടർ: രതീഷ് പിള്ള, സഫർ സനൽ, നിഷാദ് ഹസ്സൻ. വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പനി. കോ-പ്രൊഡക്ഷൻ: വർക്കി ജോർജ്, എക്സിക്യൂടീവ്‌ പ്രൊഡ്യൂസർ: അഗ്നിവേശ് രഞ്ജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ, പിആർഒ: ശബരി വിഎഫ്എക്സ്: ലുമാ എഫ് എക്സ്, പ്രോമോ ഗ്രാഫിക്സ്: ശരത് വിനു, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: ഓൾഡ്മങ്ക്സ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT