Film News

കനത്ത മഴയെ തുടര്‍ന്ന് സെന്ന ഹെഗ്‌ഡെ-കുഞ്ചാക്കോ ബോബന്‍ ചിത്രം പദ്മിനിയുടെ റിലീസ് മാറ്റിവച്ചു

സെന്ന ഹെഗ്‌ഡെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രം 'പദ്മിനി'യുടെ റിലീസ് തീയതി മാറ്റിവച്ചു. കേരളത്തിലെ പ്രതികൂല കലാവസ്ഥ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് റിലീസിങ്ങ് തീയതി നീട്ടിവയ്ക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജൂലൈ 7 ന് തിയറ്റുകളിലെത്താനിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പുതുക്കിയ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

'തിങ്കളാഴ്ച നിശ്ചയം', '1744 വൈറ്റ് ഓള്‍ട്ടോ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കുഞ്ഞിരാമായണത്തിന് തിരക്കഥയെഴുതിയ ദീപു പ്രദീപാണ്. പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നര്‍മ്മ പ്രാധാന്യമുള്ള സിനിമയാണെന്നാണ് ഇന്നലെ പുറത്തുവന്ന ട്രെയിലറിലെ രംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. തിങ്കളാഴ്ച നിശ്ചയത്തെക്കാള്‍ എന്റര്‍ടെയിനിംഗായ സിനിമയായിരിക്കും പദ്മിനിയെന്ന് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രമേശന്‍ മാഷെന്ന നാട്ടിന്‍പുറത്തുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഏറെ കാലത്തിന് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലെത്തുന്ന മലയാളത്തിലെ എന്റര്‍ടെയിനര്‍ ചിത്രം കൂടിയായിരിക്കും പദ്മിനി. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT