വിവാഹാലോചനയും പ്രണയവും വിവാഹത്തിനൊരുങ്ങുന്ന കഥാപാത്രം നേരിടുന്ന പ്രതിബന്ധങ്ങളുമായി മുഴുനീള എന്റര്‍ടെയിനര്‍ സൂചന നല്‍കി പദ്‌മിനി ട്രെയിലര്‍. തിങ്കളാഴ്‌ച നിശ്ചയത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയും കുഞ്ഞിരാമായണത്തിന് തിരക്കഥയെഴുതിയ ദീപു പ്രദീപും പാലക്കാട്ടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ നര്‍മ്മ പ്രാധാന്യമുള്ള സിനിമയാണ് പദ്‌മിനിയെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ട്രെയ്‌ലറിലെ രംഗങ്ങള്‍.
കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രമേശന്‍ മാഷെന്ന നാട്ടിന്‍പുറത്തുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ഭാഗങ്ങളില്‍ ചിത്രീകരിച്ച പദ്‌മിനി ഏറെ കാലത്തിന് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലെത്തുന്ന എന്റര്‍ടെയിനര്‍ സിനിമ കൂടിയാണ്.
അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഒരു അഡ്വക്കേറ്റിന്റെ കഥാപാത്രമാണ് ഞാൻ പദ്മിനിയിൽ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിൽ പത്തു പേരുണ്ട് അല്ലെങ്കിൽ അമ്മൂമ്മ മുതൽ കൊച്ചുമോൻ വരെയുള്ളവർക്ക് ഒരു സിനിമ കാണാൻ തോന്നുന്നുണ്ടെങ്കിൽ കണ്ണും പൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന ചിത്രമാണ് പദ്മിനി.അപർണ ബാലമുരളി
ഛായാഗ്രഹണം - ശ്രീരാജ് രവീന്ദ്രൻ, സംഗീതം - ജേയ്ക്സ് ബിജോയ്, എഡിറ്റർ - മനു ആന്റണി, പ്രൊഡക്ഷൻ കണ്ട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം - അർഷാദ് നക്കോത്, വസ്ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലൂടൻ, സ്റ്റിൽസ് - ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് - വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് & പി ആർ - വൈശാഖ് സി വടക്കേവീട്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.
'ചാക്കോച്ചന്റെ കൂടെ ആദ്യമായിട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ പേടി ഉണ്ടായിരുന്നു. എനിക്ക് ചാക്കോച്ചനുമായുള്ള ആദ്യത്തെ സീന്‍ കൊല്ലംകോട്ടെ രണ്ടുവശവും വയലായ ചെറിയൊരു റോഡില്‍ കൂടി ഒരു ഇന്നോവ ഓടിച്ചു കൊണ്ടു പോകുന്നതാണ്. ഞാന്‍ ആദ്യം കയറിയിട്ട് പറഞ്ഞു എനിക്ക് ടെന്‍ഷനുണ്ട് എന്ന് അപ്പോ ചാക്കോച്ചന്‍ ചോദിച്ചത്് എന്താ വണ്ടി ഓടിക്കാന്‍ അറിയില്ലേ എന്നാണ്. പക്ഷേ ആ ടെന്‍ഷന്‍ അടിച്ചതിന്റെ കാര്യം ഒന്നും ഇല്ലായിരുന്നു. ചാക്കോച്ചന്‍ ഭയങ്കര കൂളായിരുന്നു'.ആനന്ദ് മന്മദന്‍