Film News

'വേണം കമ്മ്യൂണിസ്റ്റ് മാട്രിമോണി'; 'പടച്ചോനെ ഇങ്ങള് കാത്തോളീ'യുടെ പുതിയ ടീസര്‍

ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, ഹരീഷ് കരാണരന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. ഇലക്ഷന് കള്ളവോട്ട് ചെയ്യുന്ന ഗ്രേസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച മുന്‍ ടീസറിന് സമാനമായി സിനിമയുടെ ആക്ഷേപഹാസ്യ സ്വഭാവം ചൂണ്ടിക്കാട്ടുന്നത് തന്നെയാണ് പുതിയ ടീസറും. കമ്മ്യൂണിസ്റ്റ് കാര്‍ക്ക് കല്യാണം കഴിക്കാന്‍ കമ്മ്യൂണിസ്റ്റ് മാട്രിമോണി വേണം അല്ലെങ്കില്‍ ചൈനയില്‍ നിന്ന് പെണ്ണുങ്ങളെ ഇറക്കണമെന്നാണ് ടീസറില്‍ ഹരീഷ് കണാരന്റെ കഥാപാത്രം പറയുന്നത്. ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നവംബര്‍ 24ന് റിലീസ് ചെയ്യും.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വെള്ളം, ഒടിടി റിലീസിന് പിന്നാലെ ചര്‍ച്ചയായ 'അപ്പന്‍' എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് കുമാര്‍ കാവുംന്തറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ് ക്യാമറയും ഷാന്‍ റഹ്‌മാന്‍ മ്യൂസിക്കും കൈകാര്യം ചെയ്യുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വഭാവത്തില്‍ കഥ പറയുന്ന സിനിമയില്‍ രാജേഷ് മാധവന്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ഷൈനി സാറ, സുനില്‍ സുഖദ, രഞ്ജി കാങ്കോല്‍, രസ്ന പവിത്രന്‍, സരസ ബാലുശേരി, നിഷ മാത്യു, ഉണ്ണി രാജ, മൃദുല എന്നിവരും കഥാപാത്രങ്ങളാണ്.

നിധീഷ് നടേരി, ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. അര്‍ക്കന്‍ എസ് കര്‍മ്മ ആണ് ആര്‍ട്ട് ഡയറക്ടര്‍. ചിത്രത്തില്‍ മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിത്ത് മണലിപറമ്പിലാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT