Film News

പട, നാരദന്‍, വെയില്‍: ഇനി ആമസോണില്‍ മലയാളം സിനിമകളുടെ ആറാട്ട്

പട, നാരദന്‍, വെയില്‍ എന്നീ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമില്‍ പ്രീമിയറിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ റിലീസിന് ശേഷമാണ് ആമസോണ്‍ പ്രൈമില്‍ പ്രീമിയര്‍ ചെയ്യുന്നത്. മാര്‍ച്ച് 30ന് പട, ഏപ്രില്‍ 8ന് നാരദന്‍, ഏപ്രില്‍ 15ന് വെയില്‍ എന്നീ ചിത്രങ്ങളാണ് സ്ട്രീമിങ്ങ് ആരംഭിക്കുക.

കെ.എം കമല്‍ സംവിധാനം ചെയ്ത പട മാര്‍ച്ച് 11നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് കെ എം കമല്‍ പട ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമം അട്ടിമറിച്ചുള്ള ഭേദഗതിക്കെതിരെയായിരുന്നു അയ്യങ്കാളിപ്പടയുടെ പ്രതിഷേധം.

ആഷിഖ് അബു സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായ നാരദന്‍ മാര്‍ച്ച് 3നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. മായാനദിക്കും വൈറസിനും ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രം കൂടിയായിരിന്നു നാരദന്‍.

നവാഗതനായ ശരത് മേനോന്‍ ഷെയിന്‍ നിഗത്തെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വെയില്‍. ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് രംഗനാഥ് രവിയാണ്. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT