Film News

പാൽത്തു ജാൻവർ ഒടിടി റിലീസ്; ഒക്ടോബർ 14 മുതൽ ഹോട്ട്സ്റ്റാറിൽ

ബേസിൽ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി സംഗീത് പി. രാജൻ സംവിധാനം ചെയ്ത പാൽതു ജാൻവറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ 14 നു ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കും. സെപ്റ്റംബർ രണ്ടിനായിരുന്നു ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.

ഒരു ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ പ്രസൂണിൻറെ കഥ പറയുന്ന സിനിമയിൽ ഒരു മലയോര ഗ്രാമവും അവിടത്തെ മനുഷ്യരും മൃഗങ്ങളുമെല്ലാം മുഖ്യ കഥാപാത്രങ്ങളാണ്. സിനിമയിൽ ബേസിലിനൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. മോളിക്കുട്ടി എന്ന പശുവും സിനിമയിലെ കേന്ദ്ര കഥാപാത്രമാണ്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതിന്.

വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നാണ് ചിത്രത്തിന്റെ രചന. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രണദിവെയും കലാ സംവിധാനം ഗോകുൽദാസുമാണ്. ജസ്റ്റിൻ വർഗീസ് ആണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT