Film News

പാച്ചുവും അത്ഭുതവിളക്കും ഇനി ആമസോൺ പ്രൈമിൽ ; റീലീസ് തീയതി പ്രഖ്യാപിച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. ചിത്രം മെയ് 26 ന് ആമസോൺ പ്രൈമില്‍ സ്ട്രീം ചെയ്യും. പാച്ചു എന്ന ടൈറ്റിൽ കഥാപാത്രമായി ഫഹദ് എത്തിയ ചിത്രത്തിൽ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, വിനീത്, മുകേഷ്, ഇന്ദ്രന്‍സ്, അല്‍താഫ് സലിം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 28 നായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്.

'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിന് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണയത്തിനും, നര്‍മ്മത്തിനും പ്രാധാന്യം കൊടുത്തൊരുങ്ങുന്ന ചിത്രം ഒരു ഫാമിലി, ഫീല്‍ഗുഡ് ഡ്രാമ ആയിരിരുന്നു. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതസംവിധാനം നൽകിയ ചിത്രത്തില്‍ ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിർവഹിച്ചത്.

രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ച 'ദാറ്റ്സ് മൈ ബോയ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ്് അഖില്‍ സത്യന്‍. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ സഹസംവിധായകനും ആയിരുന്നു. വസ്ത്രാലങ്കാരം ഉത്തര മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, , ആര്‍ട്ട് ഡയറക്ടര്‍ അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്ശ്യാം കൗശല്‍,സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേയ്ക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT