Film News

'ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കാമുകൻ കാമുകിക്ക് വന്ധീകരിക്കാൻ ഒരാളെ ​ഗിഫ്റ്റ് കൊടുക്കുന്നത്'; ഒരു ഭാരത സർക്കാർ ഉൽപ്പന്നം ട്രെയ്ലർ

ടി വി രഞ്ജിത്തിന്റെ സംവിധാനത്തിൽ സുബീഷ് സുധി,ഷെല്ലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു ഭാരത സർക്കാർ ഉൽപ്പന്നത്തിന്റെ ട്രെയിൽ പുറത്തു വിട്ട് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യകരണം പ്രമേയമാകുന്ന ചിത്രമാണിത്. പുരുഷവന്ധ്യകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാവർക്കർ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനും ദിവ്യക്കു വേണ്ടി പ്രദീപനെ വന്ധ്യകരണത്തിന് സമ്മതിപ്പിക്കാൻ നടക്കുന്ന സുഭാഷിനെയുമെല്ലാമാണ് ട്രെയ്ലറിൽ കാണാനാവുക. ഒരു കോമഡി എന്റർടെയ്നറായി എത്തുന്ന ചിത്രം നിർമിക്കുന്നത് ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവരാണ്.

പ്രദീപൻ എന്ന പെയിന്റിം​ഗ് തൊഴിലാളിയെയും ഭാര്യ ശ്യാമയെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിന്റെ തിരക്കഥ എഴുതിയതിയിരിക്കുന്നത് നിസാം റാവുത്തറാണ്. അജു വർ​ഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൻസർ ഷായാണ്. ചിത്രം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും.

ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമ വർമ്മ, എക്സികുട്ടീവ് പ്രൊഡ്യൂസർ- നാ​ഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സം​ഗീതം- അജ്മൽ ഹസ്ബുള്ള, ​ഗാനരചന- അൻവർ അലി, വൈശാഖ് സു​ഗുണൻ, പശ്ചാത്തല സം​ഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എംഎസ് നിധിൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, മിക്സിം​ഗ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- വിനോദ് വേണു​ഗോപാൽ, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, സ്റ്റിൽസ്- അജി മ‌സ്കറ്റ്, പിആർഒ- എ.എസ് ദിനേശ്, പിആർ സ്ട്രാറ്റജി&മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, മ്യൂസിക്ക് - മ്യൂസിക്ക് 247.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT