Film News

'ആക്ഷന്‍ ചെയ്യാന്‍ മോഹന്‍ലാലിനോളം മെയ് വഴക്കമുള്ളവര്‍ അന്നും ഇന്നുമില്ല'; സ്ഫടികം മമ്മൂട്ടിക്ക് സാധിക്കില്ലായിരുന്നുവെന്ന് ഭദ്രന്‍

ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ്-ക്ലാസിക് ചിത്രമാണ് 'സ്ഫടികം'. റീലീസ് ആയി ഇരുപത്തിയേഴു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്സിന്റെയും, മുണ്ടു മടക്കി കുത്തലിന്റെയും ഓളം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അഭിനേതാക്കളുടെ മാസ്മരിക അഭിനയമികവ് തന്നെയാണ് ഈ സിനിമയുടെ വിജയത്തിന് കാരണം.

'സ്ഫടികം' സിനിമയുടെ തിരക്കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാലിനെ മാത്രമാണ് ആട് തോമയായി മനസില്‍ കണ്ടിരുന്നതെന്ന് സംവിധായകന്‍ ഭദ്രന്‍. ഒട്ടുമിക്ക സിനിമകളിലും, തിരക്കഥ പൂര്‍ത്തിയായതിനു ശേഷം മാത്രമാണ് നടീ-നടന്മാരെ പറ്റി സംവിധായകര്‍ ആലോചിക്കുന്നത്, എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. സ്ഫടികം തിരക്കഥയുടെ എഴുത്തിന്റെ ആദ്യത്തെ വാക്കുകള്‍ മുതല്‍ ആട് തോമയായി മോഹന്‍ലാലും, ചാക്കോ മാഷായി തിലകന്‍ ചേട്ടനും അഭിനയിക്കണമെന്നും തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭദ്രന്റെ പ്രതികരണം.

സ്ഫടികത്തിലെ ആട് തോമയെ മമ്മൂട്ടി ചെയ്തിരുന്നെങ്കിലോ എന്ന ചോദ്യത്തിന്, മോഹന്‍ലാല്‍ സ്റ്റണ്ട് ചെയ്യുന്നപോലെ മമ്മൂട്ടിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ന് ടെക്‌നോളജി വളര്‍ന്ന് എല്ലാത്തരത്തിലുള്ള ടെക്‌നിക്കല്‍ സപ്പോര്‍ട്ടും ലഭ്യമാണ് എന്നാല്‍ അതൊന്നും ഇല്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഈ കണ്ട പണിയൊക്കെ അതില്‍ കാണിച്ചു വെച്ചിരിക്കുന്നത്. അത് മമ്മൂട്ടിയെ കൊണ്ട് അന്ന് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ആക്ഷന്‍ ചെയ്യുന്നതില്‍ മോഹന്‍ലാലിനോളം മെയ് വഴക്കമുള്ളവര്‍ അന്നുമില്ല, ഇന്നുമില്ല ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. അത്രെയും തന്മയത്തത്തോടെയാണ് മോഹന്‍ലാല്‍ അത് ചെയ്തിരിക്കുന്നത് എന്ന് ഭദ്രന്‍ പറഞ്ഞു.

ഭദ്രന്‍ തന്നെ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ അയ്യര്‍ ദ ഗ്രേറ്റിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ എന്തുകൊണ്ട് ചൂസ് ചെയ്തില്ല എന്ന ചോദ്യത്തിന്, മമ്മൂട്ടിക്കു ഒരു പേഴ്‌സണാലിറ്റിയും ലൂക്കുമുണ്ട്. അതുകൊണ്ടു തന്നെ അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിലെ പ്രെഡിക്ഷനെന്ന പ്രധാന ഘടകത്തെ ശബ്ദ ഗാംഭീര്യം കൊണ്ട് അതിന്റേതായ ഗൗരവത്തില്‍ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ വാചകങ്ങളിലെ ശക്തി ഒരു പക്ഷെ മോഹന്‍ലാലിനെ കൊണ്ട് അന്ന് അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT