Film News

'ആദിപുരുഷ്' ഒരു സിനിമയല്ല'; ശ്രീരാമനോടുള്ള ഭക്തിയുടെ പ്രതീകമെന്ന് ഓം റൗത്ത്

രാമായണം പ്രമേയമാക്കി നിര്‍മിക്കുന്ന 'ആദിപുരുഷ്' ശ്രീരാമനോടുള്ള ഭക്തിയുടെ പ്രതീകമാണെ് സംവിധായകന്‍ ഓം റൗത്ത്. ശ്രീരാമനോടുള്ള ഭക്തിയുടെയും നമ്മുടെ ചരിത്രത്തോടും സംസ്‌ക്കാരത്തോടുമുള്ള പ്രതിബദ്ധതയുടെയും ചിത്രീകരണമാണ് സിനിമ. . ഫേസ്ബുക്ക് പോസ്റ്റിലാണ്സംവിധായകന്‍ ഇക്കാര്യം കുറിച്ചത്.

ഓം റൗത്ത് പറഞ്ഞത് :

'ആദിപുരുഷ്' ഒരു സിനിമയല്ല, അത് പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെയും നമ്മുടെ ചരിത്രത്തോടും സംസ്‌ക്കാരത്തോടുമുള്ള പ്രതിബദ്ധതയുടെയും ചിത്രീകരണമാണ്. പ്രേക്ഷകര്‍ക്കുള്ള ഒരു സമ്പൂര്‍ണ ദൃശ്യാനുഭവം എന്ന നിലയില്‍ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീമിന് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് അടുത്ത വര്‍ഷം ജൂണ്‍ 16 ന് ആയിരിക്കും. ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ പറ്റുന്ന ഒരു സിനിമ നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. നിങ്ങളുടെ പിന്തുണയും അനുഗ്രഹവും സ്‌നേഹവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.

പ്രഭാസ്, കൃതി സനോന്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഓം റൗത്ത് ചിത്രമാണ് 'ആദിപുരുഷ്'. ഓം റൗത്ത്, ഭൂഷണ്‍ കുമാര്‍, രാജേഷ് മോഹനന്‍, കൃഷ്ണ കുമാര്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 2 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ടീസറിന്റെ വിഎഫ്എക്‌സിന്റെ കുറഞ്ഞ നിലനാരത്തിന് കടുത്ത ട്രോളുകള്‍ ലഭിച്ചിരുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT