Film News

'ഒടിയന്‍' ടീമിന് സഹായവുമായി വി എ ശ്രീകുമാര്‍, ക്രെയിനിലെയും ലൈറ്റ്‌സിലെയും ഉള്‍പ്പെടെ ദിവസവേതനക്കാര്‍ക്ക്

കൊവിഡ് ദുരിതകാലത്ത് ഒടിയന്‍ സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ച സാങ്കേതിക മേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായവുമായി സംവിധായകന്‍. ക്രെയിന്‍, ലൈറ്റ്സ്, പ്രൊഡക്ഷന്‍, ജിബ്ബ്, യൂണിറ്റ്, കോസ്റ്റ്യൂം മേഖലയിലുള്ളവര്‍ക്കാണ് ശ്രീകുമാര്‍ സഹായമെത്തിച്ചത്. 150 ദിവസം നീണ്ട ഷൂട്ടിങ്ങാണ് ഒടിയനായി നടന്നത്. സാങ്കേതിക തൊഴിലാളികളായി ഏതാണ്ട് നൂറിലേറെപ്പേര്‍ ഒടിയനില്‍ പ്രവര്‍ത്തിച്ചിരുന്നു. ഓരോ ഡിപ്പാര്‍ട്ടുമെന്റുകളേയും ലീഡ് ചെയ്തവര്‍ ടീമിലുള്ളവരുടെ വിവരങ്ങള്‍ സംവിധായകന് നല്‍കുകയായിരുന്നു. പരസ്യചിത്രമേഖലയില്‍ ശ്രദ്ധേയനായ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമായിരുന്നു മോഹന്‍ലാല്‍ നായകനായ ഒടിയന്‍.

'2003 മുതല്‍ ഞാന്‍ ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുകയാണ്. ഇങ്ങനെയൊരു ഫോണ്‍ വിളിയും സഹായവും ഞങ്ങള്‍ക്ക് പുതിയതാണ്. 36 വര്‍ഷമായി ഈ രംഗത്തുള്ള ഞങ്ങളിലെ മുതിര്‍ന്ന അംഗമാണ് ശക്തിമാന്‍ ക്രയിന്‍സിലെ ഈശൂട്ടി ചേട്ടന്‍. അദ്ദേഹത്തിനൊക്കെ വലിയ സന്തോഷമായി'- ക്രെയിന്‍ യൂണിറ്റിലുണ്ടായിരുന്ന 25 പേരിലേയ്ക്ക് സഹായമെത്തിച്ച വിജയകുമാര്‍ ബി കുറുപ്പ് പറയുന്നു.

അതൊരു ഭയങ്കര ഹെല്‍പ്പായിരുന്നു. ഒരു സിനിമ കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞേ സാധാരണ അടുത്തത് ലഭിക്കു. കോവിഡോടെ എല്ലാം താറുമാറായപ്പോള്‍ പുള്ളിയുടെ ഹെല്‍പ്പ് ടൈമിങ്ങിലായി. 30 സിനിമയൊക്കെ ഞാന്‍ ഒന്നിച്ചു ചെയ്തിട്ടുള്ള സംവിധായകരും ക്യാമറാമാന്‍മാരുമൊക്കെയുണ്ട്. സഹായിക്കേണ്ട പലരും സഹായിക്കാത്തപ്പോഴാണ്, അദ്ദേഹത്തിന്റെ അവസ്ഥ മോശമായിട്ടു പോലും ഒടിയന്‍ സിനിമയിലെ തൊഴിലാളികളെ ഓര്‍ത്തത് ഈശൂട്ടി എന്ന യേശുദാസ് പറഞ്ഞു. ഉദയ സ്റ്റുഡിയോയില്‍ അച്ഛന്റെ കാലം മുതല്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈശൂട്ടി ഉദയയില്‍ ക്യാമറ അസിസ്റ്റന്റായാണ് സിനിമാ ജീവിതം ഈശൂട്ടി തുടങ്ങിയത്.

ചലച്ചിത്ര മേഖല 100 ദിവസത്തിലേറെയായി സ്തംഭനാവസ്ഥയില്‍ തുടരുന്നതോടെ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലാണ്. കുറച്ച് പേര്‍ക്കെങ്കിലും ജോലി ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എതിര്‍ക്കുമ്പോഴും പുതിയ സിനിമകള്‍ തുടങ്ങുന്നതിനെ പിന്തുണച്ചതെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ സമാന പ്രതിസന്ധിയാണ് തിയറ്റര്‍ തൊഴിലാളികളും നേരിടുന്നത്.

ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴം എന്ന സിനിമയാണ് വി എ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നത്. എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ ഈ പ്രൊജക്ട് നിയമക്കുരുക്കിലാണ്. 1000 കോടി മുതല്‍ മുടക്കില്‍ ഈ സിനിമ ഒരുങ്ങുന്നുവെന്നായിരുന്നു മോഹന്‍ലാലും ശ്രീകുമാറും പറഞ്ഞിരുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT