സൈക്കോളജിക്കല്‍ ത്രില്ലറുകളിലൂടെ മലയാളിക്ക് പരിചിതനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി' തിയറ്ററുകളില്‍ ചിരി പടര്‍ത്തുന്നു. പക്വതയില്ലാത്ത ഒരു യുവാവിന് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമ്പോഴുള്ള രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നത്. നായക കഥാപാത്രമായ എബി ആയി ബേസില്‍ ജോസഫ് എത്തുമ്പോള്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ ഗ്രേസ് ആന്റണി അവതരിപ്പിക്കുന്നു. നിഖില വിമല്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. സാഹില്‍ എസ് ശര്‍മ്മയാണ് സഹനിര്‍മ്മാതാവ്.
തിയറ്ററുകളില്‍ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ചിത്രം നേടുന്നത്. പരസ്പരം പറയേണ്ടിവരുന്ന നുണകള്‍ കൊണ്ട് ഒരു ദിവസം ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ പുരോഗമിക്കുന്ന കഥ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ട്വിസ്റ്റ്, സസ്‌പെന്‍സ്, സര്‍പ്രൈസ് തുടങ്ങിയ ഴോണറുകളിലേക്ക് തിരിയുന്നു. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് എല്ലാ പ്രദര്‍ശശാലകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ് (സരിഗമ): സൂരജ് കുമാര്‍, ആശിഷ് മെഹ്റ, അനുരോദ് ഗുസൈന്‍, രതി ഗലാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ (ബെഡ്‌ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ്‌ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താന്‍, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: രോഹിത്, രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: സോണി ജി സോളമന്‍, അമരേഷ് കുമാര്‍ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേര്‍സ്: മാര്‍ട്ടിന്‍ ജോസഫ്, ഗൗതം കെ നായനാര്‍, സെക്കന്‍ഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യന്‍, ഏരിയല്‍ സിനിമാറ്റോഗ്രഫി: നിതിന്‍ അന്തിക്കാടന്‍, സ്‌പോട്ട് എഡിറ്റര്‍: ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിനീത് ബാലചന്ദ്രന്‍, അഖിലേഷ് കൊയിലാണ്ടി, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍: സുബൈര്‍ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, കളറിസ്റ്റ്: ലിജു പ്രഭാഷകര്‍, വി.എഫ്.എക്‌സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗീസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കല്‍റ, പിആര്‍ഒ&മാര്‍ക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.