Film News

ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം, യൂദാസിന്റെ ചിത്രം പങ്കുവെച്ച് എന്‍ എസ് മാധവന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ഭാമയും സിദ്ദിഖും ഉള്‍പ്പെടെ കൂറ് മാറിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. സ്വന്തം സഹപ്രവര്‍ത്തകയോട് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ കാണിച്ച നീതികേടിനെതിരെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്.

ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്ന തലക്കെട്ടില്‍ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തു. ബൈബിളില്‍ യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത ആളാണ് യൂദാസ്.

നടി രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ആഷിഖ് അബു തുടങ്ങിയവരും നേരത്തെ കൂറുമാറിയവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു വിമര്‍ശനം. സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ അക്രമത്തെ ഭാമ എന്തുകാണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രേവതി ചോദിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിജീവിച്ചവള്‍ക്കൊപ്പം നിന്നവളുടെ കൂറുമാറ്റം ഏറെ വേദനിപ്പിച്ചുവെന്നും, ലജ്ജാകരമെന്നും റിമ കുറിച്ചു. അക്രമത്തെ അതിജീവിച്ചവള്‍ നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് അവരെ ചതിക്കാന്‍ പറ്റുന്നതെന്ന് രമ്യാ നമ്പീശന്‍ ചോദിച്ചു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്ന് ആഷിക് അബു വിമര്‍ശിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT