Film News

ഹനുമാൻകൈൻഡ് അല്ല റൈഫിൾ ക്ലബ്ബിലെ ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് ബേബി ജീൻ, കാരണം പറ‍ഞ്ഞ് ഖാലിദ് റഹ്മാൻ

ആഷിക് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്ബിൽ' റാപ്പർ ഹനുമാൻകൈൻഡിന് പകരം ബീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് ബേബി ജീൻ ആയിരുന്നുവെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. ബേബി ജീൻ കമ്മിറ്റ് ചെയ്തിരുന്ന ചിത്രമായിരുന്നു റൈഫിൾ ക്ലബ്ബ് എന്നും എന്നാൽ ആലപ്പുഴ ജിംഖാനയുടെയും റൈഫിൾ ക്ലബ്ബിന്റെയും ഡേറ്റ് തമ്മിൽ ക്ലാഷ് സംഭവിച്ചപ്പോഴാണ് ബീര എന്ന കഥാപാത്രത്തിലേക്ക് ഹനുമാൻകൈൻഡ് എത്തുന്നത് എന്നും റേഡിയോ മാം​ഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖാലിദ് റഹ്മാൻ പറഞ്ഞു.

ഖാലിദ് റഹ്മാൻ പറഞ്ഞത്:

റൈഫിൾ ക്ലബ്ബിൽ ബേബി ജീൻ ഇല്ല. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ റൈഫിൾ ക്ലബ്ബ് ബേബി കമ്മിറ്റ് ചെയ്തിരുന്നു. ആലപ്പുഴ ജിംഖാനയും റൈഫിൾ ക്ലബ്ബും കൂടി ഡേറ്റ് ക്ലാഷ് സംഭവിച്ചപ്പോൾ അവർ ബേബിക്ക് ബദലായി ഹനുമാൻകൈൻ‌ഡ് എന്ന ഒരു ആർട്ടിസ്റ്റിനെ അതിലേക്ക് കൊണ്ടു വന്നു. ആ സിനിമയുടെ മ്യൂസിക്ക് പാർട്ടിൽ ബേബി ജീൻ ഉണ്ടോയെന്ന് എനിക്ക് അറിയില്ല.

ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്ബ്'. റൈഫിൾ ക്ലബ്ബിൽ അനുരാ​ഗ് കശ്യപും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അനുരാ​ഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണാഞ്ചേരി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT