കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' 50 കോടി ക്ലബ്ബില്‍. ചിത്രം റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കകമാണ് 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്. സിനിമയുടെ സഹനിര്‍മ്മാതാവുകൂടിയായ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ഇന്ത്യക്ക് പുറമെ, ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും സിനിമക്ക് ശ്രദ്ധേയമായ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സിനിമയ്ക്ക് വന്‍ വിജയം നേടിത്തന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും വലിയ മാജിക്കാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോബോബന്‍ 50 കോടി നേട്ടം ആരാധകരുമായി പങ്കുവച്ചത്.
സിനിമക്ക് ലോകമലയാളികള്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷം തോന്നുന്നെന്നും, രതീഷ് ബാലകൃഷ്ണ പൊതുവാളിനും ക്രൂവിനും ഇത് നേട്ടങ്ങളുടെ ദിനമാണെന്നും നിര്‍മാതാവ് സന്തോഷ് ടി കുരുവിള ഫേസ്ബുക് പേജിലൂടെ അറിയിച്ചു. കുഞ്ചാക്കോ ബോബന്‍ ,ഒരു നടന്‍ എന്ന നിലയില്‍ ഈ പ്രൊജക്ടിനോട് കാണിച്ച സമര്‍പ്പണവും കഠിനാധ്വാനവും ക്ഷമയും വാക്കുകള്‍ക്ക് അപ്പുറമുള്ളതാണ്. ഈ സിനിമയുടെ പ്രീ ഷൂട്ട് ജോലികള്‍ മുതല്‍ ഷൂട്ടിംഗ് , പോസ്റ്റ് പ്രൊഡക്ഷന്‍ ജോബുകള്‍ അങ്ങിനെ എല്ലാ സങ്കേതിക വിദഗ്ധരോടും കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലെ സഹൃദയരായ ജനങ്ങളോടും കലാകാരന്‍മാരോടും , പ്രൊഡക്ഷന്‍ ടീം , മാര്‍ക്കറ്റിംഗ് ടീം, മാധ്യമ പ്രവര്‍ത്തകര്‍ അങ്ങിനെ ബന്ധപ്പെട്ട എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും കുറിപ്പില്‍ സന്തോഷ് ടി കുരുവിള കുറിച്ചു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഒരു കള്ളന്‍ നീതിക്കുവേണ്ടി നടത്തുന്ന നിയമപോരാട്ടങ്ങളുടെ ആക്ഷേപഹാസ്യ അവതരണമാണ് സിനിമ. വ്യത്യസ്തമായ അവതരണ രീതി കൊണ്ടും, ഭാഷാപ്രയോഗം കൊണ്ടും പുതുമ സൃഷ്ട്ടിച്ച സിനിമ തിയേറ്ററുകളില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ അവതരണമായിരുന്നു രാജീവന്‍ എന്ന കള്ളന്റെ വേഷം. രാജേഷ് മാധവന്‍, ഗായത്രി ശങ്കര്‍ എന്നിവര്‍ക്കൊപ്പം ഒരുപാട് പുതിയ അഭിനേതാക്കളും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത് രാകേഷ് ഹരിദാസും (ഷേര്‍ണി ഫെയിം) എഡിറ്റിംഗ് മനോജ് കണ്ണോത്തുമാണ്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയത് ഡോണ്‍ വിന്‍സെന്റാണ്.